'നന്ദി ഇല്ലാത്ത ലോകത്ത്‌ ഇങ്ങനെയൊക്കെ ചിലർ' ; വീഡിയോയുമായി ഒമര്‍, ഉദ്ദേശിച്ചയാളെ മനസിലായെന്ന് കമന്‍റുകള്‍

By Web Team  |  First Published Jun 24, 2023, 12:19 PM IST

പ്രിയ വാര്യര്‍ വിഷയത്തോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഒമര്‍ ലുലു. 


കൊച്ചി: അടുത്തിടെ നടി പ്രിയ വാര്യരുടെ പ്രസ്താവനയ്ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടോക്ക് ഷോയില്‍ തന്‍റെ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. 

Latest Videos

പിന്നീട് ഇത് സംബന്ധിച്ച് ഒരു വീഡിയോയില്‍ ഒമര്‍ വിശദീകരണം നല്‍കിയിരുന്നു. ഡയറക്ടര്‍ക്കും ബാക്കിയുള്ള ടെക്നീഷ്യന്മാര്‍ക്കും ആകെ കിട്ടുന്നത് അതിന്‍റെ ക്രഡിറ്റാണ്. ശരിക്കും നടന്മാര്‍ക്കാണ് കൂടുതല്‍ ബെനിഫിറ്റ് ലഭിക്കുന്നത്.  പ്രിയ എന്‍റെ അടുത്ത് ഒരു ഡയലോഗ് വേണം എന്ന് പറഞ്ഞാണ് വന്നത്. ഇത് വഴി പണം എല്ലാം കിട്ടിയ ശേഷം പണം ഉണ്ടായിട്ടെന്തിനാണ് എന്ന ഡയലോഗ് അടിക്കും പോലെയാണ് ഇപ്പോള്‍. അതില്‍ നിന്ന് എല്ലാം കിട്ടിയ ശേഷം അതിന് വില ഉണ്ടാകില്ല. അത് ഞാന്‍ കൈയ്യില്‍ നിന്നും ഇട്ടതാണെന്ന് പറയും. ശരിക്കും ഞങ്ങള്‍ ചെയ്ത ഒരു ജോലിയെ തട്ടിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത് എന്നാണ് ഒമര്‍ പറഞ്ഞത്.

ഇപ്പോള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഒമര്‍ ലുലു. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് തനിക്ക് വന്‍ ബ്രേക്ക് നല്‍കിയ ഷങ്കറിന്‍റെ ബോയ്സ് ചിത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ച സുജാത എന്ന വ്യക്തിയെ പൊതുവേദിയില്‍ വളരെക്കാലത്തിന് ശേഷം കണ്ടപ്പോള്‍ അവരുടെ കാലില്‍ വീഴുന്ന രംഗമാണ് ഒമര്‍ പങ്കുവച്ചിരിക്കുന്നത്. "നന്ദി ഇല്ലാത്ത ലോകത്ത്‌ ഇങ്ങനെയൊക്കെ ചിലർ ഉണ്ടെന്ന് കാണുമ്പോ ഒരു സന്തോഷം" എന്നാണ് ഇതിന് ഒമര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.  പ്രിയ വാര്യരെ ഉദ്ദേശിച്ചാണ് ഒമര്‍ വീഡിയോ പങ്കുവച്ചത് എന്ന രീതിയിലാണ് ഈ പോസ്റ്റിന് ഏറെ കമന്‍റുകള്‍ വരുന്നത്. 

കേരള ക്രൈം ഫയല്‍സ് : കൈയ്യടിക്കേണ്ട മലയാളം ക്രൈം ത്രില്ലര്‍.!

"മിഥുന്‍ മകന്‍, പക്ഷെ അഖിലാണ് ശരിക്കും ഗെയിമര്‍"; തുറന്ന് പറഞ്ഞ് മിഥുന്‍റെ അമ്മ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും 

click me!