ബിന്നി സെറ്റിൽ വെച്ച് കരഞ്ഞ അനുഭവമാണ് സാജൻ വെളിപ്പെടുത്തുന്നത്. 'എന്തൊക്കെ പറഞ്ഞാലും കരയാത്ത ആളാണ്, തിരിച്ച് കൗണ്ടർ അടിച്ച് കൊണ്ടിരിക്കുമെന്ന് ഞാൻ കരുതി'.
കൊച്ചി: പ്രേക്ഷകരുടെ പ്രിയ ജോഡിയായി മാറിയിരിക്കുകയാണ് സാജൻ സൂര്യയും ബിന്നിയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന സീരിയിലാണ് ഇവരുടെ ജനപ്രീതിക്ക് കാരണം. നടൻ നൂബിൻ ജോണിയുടെ ഭാര്യയായ ബിന്നി ആദ്യമായി അഭിനയിക്കുന്ന സീരിയലാണ് ഗീതാഗോവിന്ദം. തുടക്കക്കാരിയുടെ പാളിച്ചകളൊന്നുമില്ലാതെ മികച്ച രീതിയിൽ ബിന്നി കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗീതാ ഗോവിന്ദത്തിലെ വിശേഷങ്ങൾ മൈൽസ്റ്റോൺ മേക്കേഴ്സിനോട് പങ്കുവെക്കുകയാണ് ബിന്നിയും സാജൻ സൂര്യയും.
ബിന്നി സെറ്റിൽ വെച്ച് കരഞ്ഞ അനുഭവമാണ് സാജൻ വെളിപ്പെടുത്തുന്നത്. 'എന്തൊക്കെ പറഞ്ഞാലും കരയാത്ത ആളാണ്, തിരിച്ച് കൗണ്ടർ അടിച്ച് കൊണ്ടിരിക്കുമെന്ന് ഞാൻ കരുതി'. ബാക്കി വിശദീകരിച്ചത് ബിന്നിയാണ്. 'ഷൂട്ടിന് വന്നത് മുതൽ വ്യക്തിപരമായ ഒരു കാര്യങ്ങൾക്കും സമയം മാറ്റി വെച്ചിട്ടില്ല. ബർത്ത് ഡേക്കോ, വിവാഹവാർഷികത്തിനോ പോകാൻ പറ്റിയിട്ടില്ല. എല്ലാം മാറ്റി വെച്ച് വർക്കിന് വേണ്ടി മാത്രം നിൽക്കുകയാണ്. എന്റെ ബന്ധുക്കളെല്ലാം യുകെയിലും മറ്റുമാണ്. ക്രിസ്തുമസിന് അവരെല്ലാം വന്ന് ആഘോഷിക്കും.
എന്ന് വരും എന്ന് ചോദിച്ച് അവർ വിളിച്ചോണ്ടിരിക്കുകയാണ്. ഷൂട്ട് ക്രിസ്മസിന് മുമ്പ് തീരും. പോയിട്ട് വരാമെന്ന് പ്ലാൻ ചെയ്തു. പെട്ടെന്നാണ് അന്നെനിക്ക് ഷൂട്ടുണ്ടെന്ന് അറിയുന്നത്. ഭയങ്കര വിഷമമായി. സാജൻ ചേട്ടനോട് പറഞ്ഞപ്പോൾ ഷൂട്ടല്ലേ പ്രധാനം ഓണത്തിന് ഞങ്ങൾ പോകുന്നില്ലല്ലോ എന്ന് പറഞ്ഞു. ഡിബേറ്റ് പോലെയായി. അവസാനം സംസാരിച്ച് തന്റെ കൈയിൽ നിന്ന് പോയെന്ന്' ബിന്നി തുറന്ന് പറഞ്ഞു.
ഫോണിൽ നൂബിനെ വിളിച്ച് മാത്താ, എന്നെ കരയിച്ചു എന്ന് പറഞ്ഞു. നൂബിൻ ഇപ്പോൾ വണ്ടിയും വിളിച്ച് വന്ന് തന്നെ ഇടിക്കുമെന്ന് കരുതിയെന്ന് സാജൻ സൂര്യയും തമാശയോടെ പറഞ്ഞു. ബിന്നി വളരെ ആത്മാർത്ഥയുള്ള നടിയാണെന്നും സംവിധായകൻ പറയുന്നതിന്റെ മുകളിൽ പെർഫോമൻസ് കാഴ്ച വെക്കാറുണ്ടെന്നും സാജൻ സൂര്യ പറയുന്നുണ്ട്.
രാമായണം സിനിമ സീത വേഷത്തില്‍ നിന്നും സായി പല്ലവിയെ ഒഴിവാക്കി, പകരം മറ്റൊരു സൂപ്പര്‍ നടി.!
ഒടുവില്‍ 'ദ കേരള സ്റ്റോറി' ഒടിടി റിലീസിന് പ്ലാറ്റ്ഫോം കിട്ടി; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.!