ബോളിവുഡിലെ വസ്ത്രധാരണ രീതികളെക്കുറിച്ച് നോറ ഫത്തേഹി തുറന്നുപറഞ്ഞു.
മെല്‍ബണ്‍: ഇന്ത്യന്‍ സിനിമയിലെ വിലയേറിയ നര്‍ത്തകയാണ് നോറ ഫത്തേഹി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിയും നർത്തകിയുമായി ബോളിവുഡില്‍ സജീവമാണ് നോറ, ഒപ്പം തന്നെ പലപ്പോഴും ബോളിവുഡിലെ കാര്യങ്ങളും തുറന്നുപറയാറുണ്ട് നോറ. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വ്യത്യസ്ത ശരീരഘടന ആളുകളെ മനസ്സിലാക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നോറ വിശദീകരിച്ചു.
ജാൻവി കപൂർ, സാറാ അലി ഖാൻ, അനന്യ പാണ്ഡെ എന്നിവരുൾപ്പെടെ മറ്റ് നടിമാരെപ്പോലെയുള്ള വസ്ത്രങ്ങള്‍ തനിക്ക് വേണ്ടെന്ന് താന്‍ തന്റെ സ്റ്റെലിസ്റ്റിനോട് പറയാറുണ്ട് എന്നാണ് നോറ പറയുന്നത്. അതിന് കാരണവും നടി പറയുന്നു.
undefined
മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവെയാണ് നോറ ഇത് പറഞ്ഞത്. സത്യമേവ ജയതേയിലെ "ദിൽബർ" എന്ന ഗാനത്തിനായി സ്റ്റൈലിസ്റ്റുകൾ ആദ്യം ഡിസൈൻ ചെയ്ത ബ്ലൗസ് ധരിക്കാൻ താൻ വിസമ്മതിച്ചതായി നോറ വെളിപ്പെടുത്തി. അന്ന് സിനിമ രംഗത്ത് തനിക്ക് കാര്യമായ പരിചയമൊന്നും ഇല്ലാഞ്ഞിട്ടും അങ്ങനെയൊരു ബ്ലൗസ് ധരിക്കില്ല എന്ന് തീരുമാനിക്കുകയും അത് വീണ്ടും പുതുക്കാന്‍ അണിയറക്കാരോട് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇപ്പോൾ തന്റെ വസ്ത്രം സംബന്ധിച്ച തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കാൻ തനിക്ക് അധികാരമുണ്ട്, യുവ നടിമാരെപ്പോലെ തന്നെ വസ്ത്രം തനിക്ക് വേണ്ടെന്ന് സ്റ്റൈലിസ്റ്റുകളോട് ആവശ്യപ്പെടാറുണ്ടെന്ന് നോറ പറഞ്ഞു. “ഇന്ന് എനിക്ക് തീരുമാനിക്കാനുള്ള ശക്തി ഉണ്ട്. ഞാൻ എന്റെ സ്റ്റൈലിസ്റ്റുകളോട് പറയാറുണ്ട്, ഇത് വളരെ കൂടുതലാണ് എന്ന് ഞാന്‍ പറയും. അനന്യ പാണ്ഡെ, സാറ അലി ഖാൻ, അല്ലെങ്കിൽ ജാൻവി കപൂർ എന്നിവരെപ്പോലെ എനിക്ക് വസ്ത്രം ധരിക്കാന്‍ പറ്റില്ല. എന്റെ ശരീരം സമാനമല്ല ” നോറ പറഞ്ഞു.
“പലപ്പോഴും ചില പ്രശ്നമൊക്കെയുണ്ട്. എനിക്ക് എന്റെ തീരുമാനം സ്റ്റൈലിസ്റ്റുകളുടെയും സംവിധായകരുടെയും മേൽ അടിച്ചേൽപ്പിക്കേണ്ടി വരും, കാരണം ഒരോരുത്തരുടെ ബോഡി ടൈപ്പ് അനുസരിച്ചുള്ള വസ്ത്രം എന്ന രീതി ബോളിവുഡില്‍ കുറവാണ്" നോറ തുടര്‍ന്നു.
ദിവ്യേന്ദു, അവിനാഷ് തിവാരി, പ്രതീക് ഗാന്ധി എന്നിവരും അഭിനയിച്ച മഡ്ഗാവ് എക്സ്പ്രസ് എന്ന കോമഡി ചിത്രത്തിലാണ് നോറ ഫത്തേഹി അവസാനമായി അഭിനയിച്ചത്. മീനാക്ഷി ചൗധരിയും വരുൺ തേജും അഭിനയിച്ച മട്ക എന്ന ചിത്രത്തിലൂടെ തെലുങ്ക് ചിത്രത്തിലും നോറ അഭിനയിക്കുന്നുണ്ട്.
ആമിർ ഖാൻ രജനിയുടെ കൂലിയിൽ അഭിനയിക്കുമോ?: സംവിധായകന് ലോകേഷ് പറയുന്നത് !