27 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ശരത്.
പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓരോദിനവും മലയാളികൾക്ക് തെളിയിച്ചു കൊടുക്കുന്ന താരമാണ് മമ്മൂട്ടി. താരത്തിൻേതായി പുറത്തുവരുന്ന ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. ‘നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’ എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയ ശരത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്. 27 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ടാണ് ശരത് ഫോട്ടോ ഷെയര്‍ ചെയ്തത്.
“27 വർഷങ്ങൾക്കു ശേഷം മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാനായതിൽ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക”, എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശരത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സുധി തോളൊപ്പം വളർന്നെങ്കിലും പപ്പയ്ക്ക് ഇപ്പോഴും മാറ്റമില്ലെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
1995ൽ ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് റിലീസിനെത്തിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. പ്രിയാ രാമൻ ആയിരുന്നു മമ്മൂട്ടിയുടെ നായിക. ശരത് പ്രകാശും ലക്ഷ്മി മരക്കാറുമായിരുന്നു ബാലതാരങ്ങളായി എത്തിയത്. ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
'ചോക്ലേറ്റ് ഹീറോ' പട്ടം കുടഞ്ഞെറിഞ്ഞ്, വ്യത്യസ്തത കൊണ്ട് അമ്പരപ്പിക്കുന്ന ചാക്കോച്ചൻ !
അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കാതൽ എന്ന ജിയോ ബേബി ചിത്രത്തിലാണ് നടൻ നിലവിൽ അഭിനയിക്കുന്നത്. ജ്യോതികയാണ് നായിക. നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ.