'പ്രിയപ്പെട്ട നാഗവല്ലിയോട് പറയാനുള്ളത്'; ഹിൽ പാലസിൽ നിന്നുള്ള വീഡിയോയുമായി നിരജ്ഞൻ

By Web Team  |  First Published Oct 12, 2022, 9:25 AM IST

ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ ഇതാണെന്ന് നിരഞ്ജന്‍


കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ നിരഞ്ജന്‍ നായര്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നിരഞ്ജന്‍ ജനപ്രിയനായി മാറുന്നത്. മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയ താരമാണ് നിരഞ്ജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിരഞ്ജന്‍ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊക്കെയൊപ്പം ചേര്‍ക്കുന്ന കുറിപ്പുകളിലെ സാഹിത്യഭം​ഗി ആരാധകരെ ആകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് നിരഞ്ജന്‍റെ പുതിയ പോസ്റ്റ്. 

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ മണിചിത്രത്താഴ് സിനിമയുടെ പ്രധാന ലൊക്കെഷനുകളില്‍ ഒന്നായ ഹിൽ പാലസിൽ നിന്നുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിൽ ആദ്യം തിയറ്ററിൽ പോയി കണ്ട സിനിമയും ഏറ്റവും അധികം കണ്ട സിനിമയും മണിചിത്രത്താഴ് ആണെന്നാണ് നിരജ്ഞൻ പറയുന്നത്.

Latest Videos

ALSO READ : 'മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അവയവങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം'; നടന്‍ ചന്തുനാഥ് പറയുന്നു

'പ്രിയപ്പെട്ട നാഗവല്ലി.. നിന്നോട് അന്നും ഇന്നും എനിക്ക് അടങ്ങാത്ത പ്രണയമാണ്.. അവളുടെ കാൽപാദം തൊട്ടിടം, അവളുടെ കൈ വിരലുകളില്‍ പ്രണയം വിരിഞ്ഞ ഇടം… മണിച്ചിത്രതാഴ് ജനിച്ച തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്നും.. ഞാൻ ആദ്യമായി തിയറ്ററില്‍ പോയി കണ്ട പടം.. പിന്നീടങ്ങോട്ട് ഇത്രയധികം കണ്ട ഒരു പടം വേറെ ഇല്ല. ആദ്യം കണ്ട അതെ ഫീലോടുകൂടി ഇപ്പോഴും കാണുന്നത്.. പടം കണ്ടെനിക്ക് ശോഭന എന്ന നടിയോടു ഭയങ്കരപ്രേമം ആയിരുന്നു.. വലുതായി കഴിഞ്ഞു നാഗവല്ലി എന്ന ഗംഗയെ കെട്ടുമെന്നൊക്കെ ഡയലോഗ് അടിച്ചിരുന്നു.. ഞങ്ങൾ കൂട്ടുകാർ മണിച്ചിത്രത്താഴും മേലേപ്പറമ്പില്‍ ആണ്‍വീടുമൊക്കെ ഞങ്ങളുടേതായ രീതിയിൽ റീമേക്ക് ചെയ്ത് അഭിനയിച്ചു കളിച്ചിരുന്നു.. മണിച്ചിത്രത്താഴിലെ പാട്ടുകളിൽ ഇന്നും ജീവൻ തുടിച്ചോണ്ടേ ഇരിക്കുന്നു', എന്നാണ് വീഡിയോയ്ക്ക് ഒപ്പം താരം കുറിച്ചത്.

കോട്ടയം കുടമാളൂർ സ്വദേശിയാണ് നിരജ്ഞൻ. ഗോസ്റ്റ് ഇൻ ബദ്‌ലഹേം എന്ന ചിത്രത്തിലും നിരജ്ഞൻ അഭിനയിച്ചിട്ടുണ്ട്.

click me!