സീരിയൽ ടുഡേ ചാനലുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. നല്ല രീതിയിൽ പോയ പ്രൊജക്ടിൽ പിന്നീട് തന്റെ കഥാപാത്രം ഗസ്റ്റ് റോൾ പോലെയായി.
കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് നിരഞ്ജൻ നായർ ശ്രീനാഥ്. രാത്രിമഴ, മൂന്ന് മണി, ചെമ്പട്ട് കാണാക്കുയിൽ തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിരഞ്ജൻ മുറ്റത്തെ മുല്ല എന്ന സീരിയലിലൂടെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സംപ്രേഷണം തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂയെങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.
സീരിയൽ രംഗത്ത് പ്രതിസന്ധി നേരിട്ട കാലഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നിരഞ്ജനിപ്പോൾ. സീരിയൽ ടുഡേ ചാനലുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. നല്ല രീതിയിൽ പോയ പ്രൊജക്ടിൽ പിന്നീട് തന്റെ കഥാപാത്രം ഗസ്റ്റ് റോൾ പോലെയായി. ഭാര്യ ഗർഭിണിയായ സമയത്താണ് പ്രൊജക്ട് നിന്നത്. വലിയ രീതിയിൽ നിന്നിട്ട് ഒന്നുമല്ലാതായിപ്പോയ അവസ്ഥ ഭയങ്കരമായിരുന്നു എന്ന് നിരഞ്ജൻ ഓർക്കുന്നു.
തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും നിരഞ്ജൻ സംസാരിച്ചു. രാക്കുയിൽ എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ഈ തടിയനെ മാറ്റിയിട്ട് വേറൊരാളെ വെക്ക് എന്ന് കമന്റുകൾ വന്നു. എന്റെ ഭാര്യയെയും ഇതിലേക്ക് വലിച്ചിഴച്ചു. ഒരിക്കൽ ഇംഗ്ലീഷിലും മലയാളത്തിലും ഞാൻ അഭിമുഖം നൽകി. കൊവിഡ് സമയത്ത് കലാകാരൻമാർ നേരിടുന്ന പ്രശ്നമായിരുന്നു ഒരു ചോദ്യം.
രണ്ടാമത്തെ ചോദ്യം ഭാര്യയുടെ ഗർഭകാലത്തെക്കുറിച്ചായിരുന്നു. ആദ്യത്തെ ചോദ്യത്തിന് മറുപടിയായി കലാകാരൻമാരുടെ പ്രശ്നങ്ങൾ പറഞ്ഞു. രണ്ടാമത്തെ ചോദ്യത്തിന് ഗർഭകാലത്തെക്കുറിച്ചും പറഞ്ഞു. ഈ അഭിമുഖം രണ്ടും കൂടി ഒന്നിച്ചാണ് ബാക്കിയുള്ള ചാനലുകളിൽ വന്നത്. 'കടക്കെണിയിൽ നട്ടം തിരിഞ്ഞ് നിരഞ്ജൻ, പൂർണഗർഭിണിയായി ഭാര്യ' എന്നൊക്കെയാണ് ക്യാപ്ഷൻ വന്നതെന്നും താരം പറയുന്നു.
മാറ്റി നിർത്തുന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറണമെന്ന് ഭാര്യ പറയും. നാല് ചുവരുകൾക്കുള്ളിൽ നിന്ന് എയ്ത് വിടുന്ന അസ്ത്രങ്ങൾക്ക് ഭയങ്കരമായ നെഗറ്റീവ് ഉണ്ടാക്കാൻ പറ്റും. പറയുന്നവർക്ക് മുഖം പോലുമില്ലെന്ന് നടൻ പറയുന്നു.
പ്രേക്ഷകരെ ഞെട്ടിച്ച് സുമിത്രേച്ചി, ഇതാര് മഞ്ഞികിളിയോ എന്ന് ആരാധകര്‍.!
'എനിക്ക് അതിനെക്കുറിച്ച് പറയാന്‍ പോലും പേടിയാണ്' : തുറന്ന് പറഞ്ഞ് നിഷ സാരംഗ്