നിഖിലയുടെ വാദങ്ങള്‍ ഇതിനകം വീഡിയോ ക്ലിപ്പായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധിപ്പേരാണ് താരത്തെ അനുകൂലിച്ചും, താരത്തിനെതിരെ വിയോജിപ്പുമായി വീഡിയോ പങ്കുവയ്ക്കുന്നത്.
കൊച്ചി: ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നടിയുടെ പ്രതികരണം.
'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്' എന്ന് നിഖില പറയുന്നു.
നിഖിലയുടെ വാദങ്ങള്‍ ഇതിനകം വീഡിയോ ക്ലിപ്പായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധിപ്പേരാണ് താരത്തെ അനുകൂലിച്ചും, താരത്തിനെതിരെ വിയോജിപ്പുമായി വീഡിയോ പങ്കുവയ്ക്കുന്നത്.
ചെസ് സംബന്ധിയായ ഒരു ചോദ്യത്തില്‍ തുടങ്ങിയതാണ് താരത്തിന്‍റെ മറുപടി. നമ്മുടെ നാട്ടില്‍ പശുവിനെ തട്ടുന്നതില്‍ പ്രശ്നമില്ലെന്ന് പറഞ്ഞാണ് വിഷയത്തില്‍ താരം തന്‍റെ അഭിപ്രായത്തിലേക്ക് വരുന്നത്.
നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ജോ ആന്‍ഡ് ജോ തിയേറ്റുകളില്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. ഒരു കുടുംബത്തിലെ ജോമോള്‍, ജോമോന്‍ എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്.
മാത്യു, നസ്ലിന്‍, ജോമി ആന്റണി, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, എന്നിവര്‍ ചേര്‍ന്നാണ് തിക്കഥയും സംഭാഷണവും എഴുതുന്നത്.
നിഖില വിമല്‍ നായികയാകുന്ന 'ജോ & ജോ', ട്രെയിലര്‍ പുറത്തുവിട്ടു
എന്തുകൊണ്ട് ഗൗരിയമ്മയ്‌ക്കൊപ്പം? അച്ഛന്റെ മറുപടി ഓർത്തെടുത്ത് നിഖില