അതേ സമയം ഭര്‍ത്താവ് വിഘ്നേശിനൊപ്പമുള്ള ചിത്രവും കുട്ടികളായി ഉയിരിന്‍റെയും ഉലഗത്തിന്‍റെയും ചിത്രങ്ങളും നയന്‍സ് പങ്കുവച്ചിട്ടുണ്ട്. നേരത്തെ മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്.
ചെന്നൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാമില്‍ നടി നയന്‍താരയുടെ അരങ്ങേറ്റം വലിയ വാര്‍ത്തയായിരുന്നു. ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി നയൻതാര. 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയ നയന്‍സിന്‍റെ ഇപ്പോഴത്തെ ഫോളോവേഴ്സിന്‍റെ എണ്ണം 3.6 ദശലക്ഷമാണ്. ഇതുവരെ എട്ടുപോസ്റ്റുകളാണ് നയന്‍താര ഇട്ടിരിക്കുന്നത്. അതില്‍ മിക്കതും തന്‍റെ പുതിയ ചിത്രമായ ജവാന്‍റെ പ്രമോഷനാണ്.
അതേ സമയം ഭര്‍ത്താവ് വിഘ്നേശിനൊപ്പമുള്ള ചിത്രവും കുട്ടികളായി ഉയിരിന്‍റെയും ഉലഗത്തിന്‍റെയും ചിത്രങ്ങളും നയന്‍സ് പങ്കുവച്ചിട്ടുണ്ട്. നേരത്തെ മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായിട്ടായിരുന്നു കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിച്ചതും. 'നാൻ വന്തിട്ടേന്ന് സൊല്ല്' എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിരുന്നു.
എന്നാല്‍ നയന്‍സിന്‍റെ ഇന്‍സ്റ്റ അരങ്ങേറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും നടന്നു. നയന്‍താര ഇന്‍സ്റ്റയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ നയന്‍സിനെ മലയാളത്തിലെ ലേഡി സൂപ്പര്‍താരം മഞ്‍ജു വാര്യര്‍ ഇന്‍സ്റ്റയില്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ആ സമയത്ത് നയന്‍സ് മഞ്ജുവിനെ തിരിച്ച് ഫോളോ ചെയ്യാത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയും കനത്തു.
എന്നാല്‍ കഴിഞ്ഞ ദിവസം . നയൻതാരയുടെ ജവാന് മഞ്‍ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്‍ജു വാര്യര്‍ കുറിച്ചത്. കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും മഞ്‍ജു വാര്യര്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ പറഞ്ഞു. അതിന് പിന്നാലെ നയന്‍സ് മഞ്ജുവിനെ ഇന്‍സ്റ്റയില്‍ തിരിച്ച് ഫോളോ ചെയ്യാനും തുടങ്ങി.
ഇതുവരെ പ്രധാനമായും മലയാള താരങ്ങളെയാണ് നയന്‍താര അങ്ങോട്ട് ഫോളോ ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി, അപര്‍ണ്ണ ബാലമുരളി, പാര്‍വതി അടക്കം ഇതില്‍ വരുന്നു. മലയാളത്തിലെ നടന്മാരെയൊന്നും നയന്‍സ് പിന്തുടരുന്നില്ല. അത് പോലെ തന്നെ തഴിലെ സൂപ്പര്‍താരങ്ങളെയും നയന്‍താര പിന്തുടരുന്നില്ല. എന്നാല്‍ ഭര്‍ത്താവ് വിഷ്നേശിനെയും, ഷാരൂഖ് ഖാനെയും നയന്‍താര പിന്തുടരുന്നുണ്ട്. 24 പേരെയാണ് നയന്‍താര പിന്തുടരുന്നത്.
എന്തായാലും തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയിയെയും രജനീകാന്തിനെയും നയൻതാര പിന്തുടരുന്നില്ലെന്നത് അവരുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവരെ ഫോളോ ചെയ്യാത്തതെന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. എന്നാല്‍ പൊതുവില്‍ നടന്മാരെ ആരെയും നയന്‍സ് പിന്തുടരുന്നില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
ഷാരൂഖ് പറയുന്ന സാമൂഹ്യ പ്രശ്നങ്ങള്‍, മാസ് മസാല - ജവാന്‍ റിവ്യൂ
കേരളത്തില്‍ കിംഗായി ഷാരൂഖ്: കേരളത്തിലും റിലീസ് ദിവസം തീര്‍ത്തത് റെക്കോഡ്, നേടിയ കോടി കണക്ക് ഇങ്ങനെ.!