അതിനിടെ അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന ഒരു വാര്‍ത്ത തമിഴ് സിനിമ ലോകത്ത് സജീവമാണ്.
ചെന്നൈ:നയന്‍താരയും അല്ലു അർജുനും തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ്. ലേഡി സൂപ്പര്‍താരം എന്നറിയപ്പെടുന്ന നയന്‍താര അവസാനം ഇറങ്ങിയ അന്നപൂര്‍ണ്ണി വന്‍ വിവാദമായതിന് പിന്നാലെ അല്‍പ്പം ക്ഷീണത്തിലാണെങ്കിലും വലിയ പ്രൊജക്ടുകളില്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. 2024ല്‍ ഇന്ത്യന്‍ സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അല്ലു അര്‍ജുന്‍.
അതിനിടെ അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന ഒരു വാര്‍ത്ത തമിഴ് സിനിമ ലോകത്ത് സജീവമാണ്. എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഒരു പ്രശ്നത്തില്‍ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണ് എന്നാണ് വിവരം. 2016 ല്‍ ഒരു അവാര്‍ഡ് വിതരണ വേദിയിലാണ് ഇരുവരും തെറ്റിയ സംഭവം നടന്നത്.
'നാനും റൌഡി താന്‍' എന്ന ചിത്രത്തിന് ആ അവാര്‍ഡ് നൈറ്റില്‍ നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. അവാര്‍ഡ് നല്‍കാന്‍ എത്തിയത് അല്ലു അര്‍ജുന്‍ ആയിരുന്നു. നയന്‍താര വേദിയില്‍ എത്തി ആദ്യം അല്ലുവിന്‍റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങി. തുടര്‍ന്ന് സംസാരിച്ച നയന്‍താര ഈ അവാര്‍ഡ് ചിത്രത്തിന്‍റെ സംവിധായകന്‍ വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു.
ഇതിനെ തുടര്‍ന്ന് വിഷ്നേശ് വേദിയില്‍ എത്തി നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കി. ഒപ്പം തന്നെ നയന്‍സിനെ വിഘ്നേശ് ആശ്ലേഷിക്കുന്നതും കാണാം. എന്നാല്‍ പലര്‍ക്കും ഇത് അല്ലുവിനെ അപമാനിച്ചത് പോലെയാണ് തോന്നിയത്. ഇതിന്‍റെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്.
നയന്‍താര ഒട്ടും ബഹുമാനം ഇല്ലാത്ത കാര്യമാണ് ചെയ്തത് എന്നാണ് ഇപ്പോഴും വിഡീയോയ്ക്ക് അടിയില്‍ പലരും കമന്‍റ് ചെയ്യുന്നത്. 2022 ല്‍ വിഘ്നേശിനെ പിന്നീട് നയന്‍താര വിവാഹം കഴിച്ചു. എന്നാല്‍ ഈ സംഭവത്തിന്‍റെ അലയൊലികള്‍ നയന്‍താര അല്ലു അര്‍ജുന്‍ ബന്ധത്തിലുണ്ടെന്നാണ് തെന്നിന്ത്യന്‍ സിനിമ ലോകത്തെ സംസാരം.
'ഏറ്റവും സുന്ദരമായ നിമിഷം', വയറിനുള്ളിലെ കുഞ്ഞിൻറെ അനക്കം പങ്കുവെച്ച് ജിസ്മി
റിലീസ് ചെയ്ത് ഒരു മാസം കഴിയും മുന്‍പ് ഒടിടിയില്‍ എത്തി മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരം'