'ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ്'; അച്ഛനായ സന്തോഷം പങ്കുവച്ച് നജീം അർഷാദ്

By Web Team  |  First Published Apr 22, 2019, 11:41 PM IST

നജീം തന്നെയാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ  പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്. 


റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് നിരവധി ഹിറ്റ് ​ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച യുവ ​ഗായകൻ നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും ആൺ കുഞ്ഞ് പിറന്നു. നജീം തന്നെയാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ  പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്. 

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ​ഗാനരം​ഗത്ത് ശോഭിക്കുകയായിരുന്നു. മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടര്‍ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നജീം ഗാനങ്ങളാലപിച്ചു.

Latest Videos

click me!