മരുമകളാകാന്‍ പോകുന്ന ശോഭിതയെക്കുറിച്ചുള്ള നാഗാർജുനയുടെ പഴയ കമന്‍റ് വീണ്ടും വൈറല്‍; പിന്നാലെ തര്‍ക്കം !

By Web Team  |  First Published Aug 11, 2024, 10:24 PM IST

2018-ൽ അദിവി ശേഷിന്‍റെ ഗുഢാചാരി സിനിമയുടെ വിജയാഘോഷത്തില്‍ നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന ശോഭിതയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്. 


ഹൈദരാബാദ്: തെലുങ്ക് സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ബന്ധമാണ് ശോഭിത ധൂലിപാലയും നാഗ ചൈതന്യയും തമ്മിലുള്ളത്. ഓഗസ്റ്റ് 8-ന് ഈ താര ദമ്പതികളുടെ വിവാഹനിശ്ചയം നടന്നു. ഇതിന് പിന്നാലെയാണ് പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 2018-ൽ അദിവി ശേഷിന്‍റെ ഗുഢാചാരി സിനിമയുടെ വിജയാഘോഷത്തില്‍ നാഗ ചൈതന്യയുടെ പിതാവ് നാഗാർജുന ശോഭിതയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിൽ, നാഗാർജുന പറയുന്നത് ഇങ്ങനെയാണ് “ശരി ശോഭിത ധൂലിപാല… സിനിമയില്‍ അവള്‍ ഗംഭീരമായിരുന്നു. ശരിക്കും ഞാന്‍ ഉദ്ദേശിച്ചത്, ഇങ്ങനെയല്ല പറയേണ്ടത്. സിനിമയിൽ ശോഭിത ഹോട്ടായിരുന്നു. അവളിൽ നിന്നും ഒരു ആകര്‍ഷണം ഉണ്ടായി എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്"  നാഗാർജുനയുടെ അഭിപ്രായത്തിന് ശേഷം ചിരിച്ച് കൈയടിച്ച് അദിവിയും മറ്റ് ചിത്രത്തിന്‍റെ അണിയറക്കാരെയും വീഡിയോയില്‍ കാണാം. 

Latest Videos

എന്തായാലും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ വീഡിയോ വൈറലാണ്.  നിരവധിപ്പേരാണ് നാഗര്‍‌ജുനയ്ക്കെതിരെ കമന്‍റുകളുമായി എത്തുന്നത്. മോശം പുകഴ്ത്തലാണ് നാഗര്‍ജുന നടത്തിയത് എന്ന് പറയാം. ഒരിക്കലും ഒരു മുതിര്‍ന്ന നടന്‍ എന്ന നിലയില്‍ ഇത്തരം വാചകങ്ങള്‍ ഉപയോഗിക്കരുത് എന്നുമാണ് പലരും പറയുന്നത്. 

എന്നാല്‍ നാഗാര്‍ജുനയ്ക്ക് പിന്തുണയുമായി അദ്ദേഹത്തിന്‍റെ ഫാന്‍സ് കമന്‍റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.  അന്ന് ശോഭിത ഒരു അഭിനേത്രി മാത്രമായിരുന്നു. അവര്‍ നാഗാര്‍ജുനയുടെ മരുമകള്‍ അല്ലായിരുന്നു. അന്ന് നടത്തിയ ഒരു പ്രശംസയെ ഇത്തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് പലരും നാഗര്‍ജുനയ്ക്ക് അനുകൂലമായി പറയുന്നത്. എന്തിലും ഗോസിപ്പ് തിരയുന്നവരാണ് ഇപ്പോള്‍ ഈ വീഡിയോ ചര്‍ച്ചയാക്കുന്നത് എന്നാണ് മറ്റൊരു വാദം.

എന്തായാലും മൂന്ന് വര്‍ഷത്തോളം നീണ്ട ഡേറ്റിംഗിന് ശേഷമാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇരുവരും ഡ‍േറ്റിംഗിലാണ് എന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും അത് തുറന്നു പറഞ്ഞിരുന്നില്ല.

നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ച ശോഭിതയുടെ സഹോദരിയുടെ പേരില്‍ ഞെട്ടി ഫാന്‍സ്

'വിഷമിക്കണ്ട, ഞാനുണ്ട് കൂടെ'; സാമന്തയോട് യുവാവിന്റെ വിവാഹാഭ്യർത്ഥന, ഒടുവിൽ മറുപടി, കയ്യടിച്ച് ആരാധകർ

click me!