കാര്‍ത്തിക് ആര്യന്‍റെ പേര് പറയാതെ അയാളുടെ സിനിമ പേരുകള്‍ സൂചിപ്പിച്ചായിരുന്നു മുംബൈ പൊലീസിന്‍റെ ട്വീറ്റ്.
മുംബൈ: പാര്‍ക്കിംഗ് നിയമം തെറ്റിച്ച നടന്‍ കാര്‍ത്തിക് ആര്യന് പിഴയുമായി മുംബൈ പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച 'ഷെഹ്‌സാദ' എന്ന സിനിമ റിലീസ് ആയതിന്‍റെ ഭാഗമായി നായകനായ കാർത്തിക് ആര്യൻ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ തന്‍റെ ആഢംബര കാര്‍ യുവതാരം നോ പാർക്കിംഗ് എരിയയിലാണ് പാർക്ക് ചെയ്‌തത്.
ഇതോടെയാണ് മുംബൈ പൊലീസ് നടന്‍റെ കാറിന് പിഴ ചുമത്തിയത്. ഒപ്പം എല്ലാവരെയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇത് അറിയിക്കുകയും ചെയ്തു മുംബൈ പൊലീസ്. കാർത്തികിന്റെ ലംബോർഗിനി കാറിന്റെ ചിത്രം അടക്കം മുംബൈ പൊലീസ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. "പ്രശ്‌നം എന്തെന്ന് വച്ചാല്‍, കാർ തെറ്റായ ഇടത്ത് പാർക്ക് ചെയ്‌തു എന്നതാണ് പ്രശ്‌നം, ട്രാഫിക്ക് നിയമങ്ങള്‍ മറക്കാം എന്ന് (ബൂല്‍) ഏത് രാജകുമാരനും ('ഷെഹ്‌സാദ')യും കരുതേണ്ടതില്ല.
undefined
കാര്‍ത്തിക് ആര്യന്‍റെ പേര് പറയാതെ അയാളുടെ സിനിമ പേരുകള്‍ സൂചിപ്പിച്ചായിരുന്നു മുംബൈ പൊലീസിന്‍റെ ട്വീറ്റ്. നടന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ട്വീറ്റില്‍ മുംബൈ പോലീസ് മറച്ചിട്ടുണ്ട്. എത്രയാണ് താരത്തിന് പിഴ ചുമത്തിയത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് പറയുന്നില്ല.
Problem? Problem yeh thi ki the car was parked on the wrong side!
Don't do the 'Bhool' of thinking that 'Shehzadaas' can flout traffic rules. pic.twitter.com/zrokch9rHl
എന്നാല്‍ ട്വിറ്റർ ഉപഭോക്താക്കൾ പോസ്റ്റിനോട് പലരീതിയില്‍ പ്രതികരിച്ചു. ഇത് ഷെഹ്‌സാദയുടെ പ്രമോഷനാണോ എന്നു ചിലര്‍ ചോദിക്കുന്നു. ഒപ്പം തന്നെ ഏത് താരമായാലും നിയമം നടപ്പിലാക്കുന്ന പൊലീസിനെ അഭിനന്ദിച്ച് ഏറെപ്പേര്‍ രംഗത്ത് വരുന്നുണ്ട്. താരത്തെ കളിയാക്കുന്ന മീമുകള്‍ പൊലീസിന്‍റെ ട്വീറ്റിന് താഴെ പ്രചരിക്കുന്നുണ്ട്.
അതേ സമയം കാര്‍ത്തിക് ആര്യനെ നായകനാക്കി രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഷെഹ്‍സാദ കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററില്‍ എത്തി. തെലുങ്കില്‍ വന്‍ വിജയം നേടിയ അല വൈകുണ്ഠപുരമുലോയുടെ റീമേക്ക് ആണ് ചിത്രം. പ്രീതമാണ് ചിത്രത്തിന്‍റെ സംഗീതം.
കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സിരീസ്, അല്ലു എന്‍റര്‍ടെയ്ന്‍മെന്‍റ്, ടി സിരീസ് ഫിലിംസ്, അല്ലു അരവിന്ദ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് രാധാകൃഷ്ണ, അമന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് ആര്യന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. രോഹിത് ധവാന്‍റേതാണ് അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ.
'അവരവരുടെ സ്റ്റാറ്റസിനനുസരിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്': പ്രകാശ് രാജിനെതിരെ അനുപം ഖേർ
അക്ഷയ് കുമാര്‍ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പുള്ളിപ്പുലി ആക്രമണം, സംഭവം ലോക്കേഷന് സമീപം