അല്ലു അര്‍ജുന്‍റെ പിതാവിന്‍റെ വാക്കുകള്‍ മൃണാൾ താക്കൂറിന് കൊടുത്തത് എട്ടിന്‍റെ പണി; കയ്യോടെ പൊളിച്ച് നടി.!

By Web Team  |  First Published Nov 4, 2023, 9:01 AM IST

സീതരാമം എന്ന ചിത്രം വലിയ പ്രശസ്തിയാണ് നടിക്ക് തെന്നിന്ത്യയില്‍ ഉണ്ടാക്കിയത്. മൃണാൾ ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത് വിവാഹ കാര്യത്തിന്‍റെ പേരിലാണ്. 


ഹൈദരാബാദ്:  മൃണാൾ താക്കൂർ നിലവിൽ ബോളിവുഡില്‍ നിന്നും എത്തി തെന്നിന്ത്യയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടിയാണ്. തെലുങ്കില്‍ ഹായ് നന്ന, ഫാമിലി സ്റ്റാർ തുടങ്ങിയ പ്രൊജക്ടുകളാണ് ഇവരുടെതായി വരാനുള്ളത്. സീതരാമം എന്ന ചിത്രം വലിയ പ്രശസ്തിയാണ് നടിക്ക് തെന്നിന്ത്യയില്‍ ഉണ്ടാക്കിയത്. മൃണാൾ ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത് വിവാഹ കാര്യത്തിന്‍റെ പേരിലാണ്. 

മൃണാൾ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും അയാളുമായി ഉടൻ വിവാഹ നിശ്ചയം നടന്നേക്കാം എന്ന രീതിയില്‍ ഒരു അവാർഡ് ചടങ്ങിൽ നിർമ്മാതാവ് അല്ലു അരവിന്ദ് സംസാരിച്ചതിന് പിന്നാലെ ഗോസിപ്പുകള്‍ പറന്നു. പലതും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തയായി. 

Latest Videos

സീതാ രാമം എന്ന ചിത്രത്തിലെ അഭിനയ മികവിന് മൃണാളിന് മികച്ച വനിതാ നടനുള്ള പുരസ്‌കാരം സമ്മാനിച്ചാണ് സൂപ്പര്‍താരം അല്ലു അര്‍ജുന്‍റെ പിതാവ് കൂടിയായ അല്ലു അരവിന്ദ്  വളരെ തമാശയായി കാര്യം പറഞ്ഞത്. ചടങ്ങിൽ അല്ലു അരവിന്ദ് മൃണാളിന് ഉടൻ വിവാഹിതനാകാൻ അനുഗ്രഹിച്ചു. "മൃണാള്‍ വിവാഹം കഴിഞ്ഞ് ഹൈദരാബാദിൽ സ്ഥിരതാമസമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്." - എന്നും അല്ലു അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

ഇതോടെയാണ് അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നത്. മൃണാള്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്നൊക്കെയാണ് വാര്‍ത്ത വന്നത്. തെലുങ്ക് നടന്‍ വരുണ്‍ തേജ ഉത്തരേന്ത്യക്കാരിയായ ലാവണ്യ ത്രിപാഠിയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് അല്ലു അരവിന്ദിന്‍റെ വാക്കുകള്‍ എന്നത് വലിയ തോതില്‍ അഭ്യൂഹങ്ങള്‍ പടരാന്‍ ഇടയാക്കി. 

എന്നാല്‍ ഇത് പല മാധ്യമങ്ങളിലും വാര്‍ത്തയായതോടെ വിശദീകരണവുമായി മൃണാൾ താക്കൂർ എത്തിയത്. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് മൃണാള്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

നിങ്ങളുടെ ഹൃദയം വേദനിപ്പിക്കുന്നതില്‍ ക്ഷമ ചോദിക്കട്ടെ. ഒപ്പം കഴിഞ്ഞ മണിക്കൂറുകളില്‍ എന്നെ വിളിച്ച ഫാമിലി അംഗങ്ങള്‍, ഡിസൈനര്‍മാര്‍, സ്റ്റെലിസ്റ്റ് എല്ലാവരും ആരാണ് ആ തെലുങ്ക് പയ്യന്‍ എന്ന് ചോദിക്കുന്നു. ശരിക്കും ആരാണ് അത് എനിക്കും അറിയാന്‍ താല്‍പ്പര്യമുണ്ട്. ക്ഷമിക്കണം ഇതൊക്കെ വെറും അഭ്യൂഹങ്ങളാണ്. എനിക്ക് ഒരു അനുഗ്രഹം കിട്ടി അത്രയെ ഉള്ളൂ. ഈ ഗോസിപ്പ് എന്ത് കോമഡിയാണെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്" - മൃണാല്‍ പറയുന്നു.

പക്ഷെ എനിക്ക് ഉടന്‍ വിവാഹം കഴിക്കണം വേഗം എനിക്കൊരു പയ്യനെ കണ്ടുപിടിച്ച് ലൊക്കേഷന്‍ അയച്ച് താ എന്ന് തമാശയായും മൃണാള്‍ പറയുന്നു. ഇതോടെ ഏതാണ്ട് ഈ ഗോസിപ്പ് അവസാനിച്ചുവെന്നാണ് ടോളിവുഡില്‍ നിന്നുള്ള സംസാരം.

ഉര്‍ഫി ജാവേദിന്‍റെ അറസ്റ്റില്‍ വന്‍ ട്വിസ്റ്റ്; മുംബൈ പൊലീസ് പറയുന്നത് ഇത്, പിന്നാലെ കേസും.!

ലിയോയ്ക്ക് വന്‍ തിരിച്ചടി: 15ാം ദിവസത്തില്‍ വെള്ളിടി പോലെ വാര്‍ത്ത.!

​​​​​​​Asianet News Live
 

click me!