. അച്ഛനെയും അമ്മയെയും പോലെ മകളും ഉയരങ്ങളിൽ എത്തട്ടെയെന്നാണ് വീഡിയോ കണ്ട ആരാധകര്‍ ആശംസിക്കുന്നത്.
മിനി സ്‌ക്രീനിലെ പകരക്കാരില്ലാത്ത താരജോഡികളാണ് മൃദ്വ ദമ്പതികൾ. പരമ്പരകളിൽ മുഖം കാണിച്ച് തുടങ്ങുന്ന കാലം മുതൽ മൃദുല വിജയിയും യുവ കൃഷ്ണയും മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത വളരെ ആഹ്ലാദത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. അടുത്തിടെയാണ് മൃദുലയ്ക്കും യുവയ്ക്കും കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകൾ ധ്വനിയുടെ പുതിയ വിശേഷമാണ് മൃദ്വ പങ്കുവച്ചിരിക്കുന്നത്.
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് കുഞ്ഞു ധ്വനി സീരിയലിലേക്ക് പ്രവേശിക്കുന്നു എന്നതാണ് താര ദമ്പതികൾക്കിടയിലെ പുതിയ വാർത്ത. അച്ഛന്റെ സീരിയലില്‍ തന്നെയാണ് കുഞ്ഞു ധ്വനിയും അഭിനയിക്കുന്നത്. പുതിയ വീഡിയോയിലൂടെയാണ് ഇരുവരും സന്തോഷം പങ്കുവെച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോനയുടെ മകളായാണ് ധ്വനി അഭിനയിക്കുന്നത്. അച്ഛന്റെയും മകളുടെയും ആദ്യ സീരിയലാണ് മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന് നമുക്ക് ഭാവിയില്‍ പറയാമല്ലോ എന്നായിരുന്നു മൃദുല പറഞ്ഞത്.
വാവയെ ഇതിലേക്ക് കൊണ്ടുവരാമെന്ന് നമ്മള്‍ പെട്ടെന്നാണ് തീരുമാനിച്ചത്. ഇതില്‍ ഷൂട്ടിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞുവാവ കുറച്ച് വലുതായി. അങ്ങനെ ന്യൂബോണ്‍ ബേബിയെ തപ്പി നടക്കുകയായിരുന്നു ഇവര്‍. അങ്ങനെയാണ് സംവിധായകന്‍ എന്നോട് വാവയെ കൊണ്ടുവരാമോയെന്ന് ചോദിച്ചത്. വാവ വന്നിട്ട് 36-ാ മത്തെ ദിവസമായതേയുള്ളൂ. ക്യാമറയുടെ മുന്നില്‍ പുള്ളിക്കാരി എങ്ങനെയാണെന്നറിയില്ലെന്നും യുവ പറഞ്ഞിരുന്നു. കരച്ചിലും ബഹളവുമൊന്നുമില്ലാതെ ധ്വനി ഷൂട്ടിംഗ് പൂർത്തിയാക്കിയെന്നും യുവ പറയുന്നു.
കുഞ്ഞിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവാതെയായിരുന്നു ഷൂട്ടിംഗ്. അച്ഛനെയും അമ്മയെയും പോലെ മകളും ഉയരങ്ങളിൽ എത്തട്ടെയെന്നാണ് വീഡിയോ കണ്ട ആരാധകര്‍ ആശംസിക്കുന്നത്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ വച്ചായിരുന്നു പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായത്. കൊവിഡ് കാലത്തെ അടച്ചുപൂട്ടലുകൾക്കിടയിൽ യുവയും മൃദുലയും തമ്മിലുളള വിവാഹം മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു.
'ടോമും ജെറിയും' ഒന്നിച്ചു; വീഡിയോ കോളിലൂടെ സൗഹൃദം പുതുക്കി ജാസ്മിനും റോബിനും