വീണ്ടും നായിക വേഷത്തിലേക്ക് എത്താൻ കഴിഞ്ഞത് അതിലും നല്ല കാര്യം. പഴയതിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.
കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി മൃദുല വിജയ്. സിനിമയിൽ നിന്നാണ് മൃദുല സീരിയയിലുകളിലേക്ക് എത്തുന്നത്. മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രീതി നേടാൻ മൃദുലയ്ക്ക് കഴിഞ്ഞു. വിവാഹ ശേഷം വൈകാതെ ഗര്‍ഭിണിയായതോടെ അഭിനയത്തിൽ നിന്ന് താൽകാലിക ഇടവേളയെടുത്ത മൃദുല കുറച്ചു നാളുകൾക്ക് മുൻപ് തിരിച്ചെത്തിയിരുന്നു. തിരിച്ചുവരവിലും വലിയ സ്വീകാര്യതയാണ് മൃദുലയ്ക്ക് ലഭിച്ചത്.
അമ്മയായ ശേഷം പരമ്പരയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് മൃദുല ഇപ്പോൾ. അതേസമയം സഹോദരി വേഷം ഓക്കെയാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ കേൾക്കുന്നതെന്നും മൃദുല പറഞ്ഞു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൃദുല.
'ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്. ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല. അതിൽ ഭയങ്കര സന്തോഷമുണ്ട്. വീണ്ടും നായിക വേഷത്തിലേക്ക് എത്താൻ കഴിഞ്ഞത് അതിലും നല്ല കാര്യം. പഴയതിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. എങ്കിലും ചിലർ ഒരു ആറ്റിട്യൂഡ് ഉണ്ട്, വിവാഹം കഴിഞ്ഞ് ഡെലിവറി ഒക്കെ കഴിഞ്ഞ ശേഷം ഇനി ഇപ്പോൾ നായികയായി പറ്റുമോ, സഹോദരി വേഷം ഒക്കെയാണോ എന്നൊക്കെ ചോദിക്കാറുണ്ട്',
'അല്ലെങ്കിൽ ഹീറോയിൻ ആയിട്ട് നല്ലൊരു ക്യാരക്ടർ റോളിൽ നിൽക്കുന്ന വേഷം തന്നാൽ ചെയ്യുമോ എന്നൊക്കെ ചോദിച്ചു ചിലർ വിളിക്കാറുണ്ട്. ഞാൻ ചെയ്യില്ലെന്ന് പറയാറില്ല. ഭാവിയിൽ എനിക്ക് അത് ചെയ്യേണ്ടി വരും. പക്ഷെ ഇപ്പോൾ തൽക്കാലം ചെയ്യുന്നില്ലെന്ന് പറയാറുണ്ട്', മൃദുല പറഞ്ഞു. റാണി രാജ എന്ന പരമ്പരയിലൂടെ ആയിരുന്നു മൃദുലയുടെ തിരിച്ചുവരവ്. പിന്നീട് സ്റ്റാർ മാജിക്കിലേക്കും താരം തിരിച്ചെത്തിയിരുന്നു.
"നിയപരമായി വേര്‍പിരിഞ്ഞിട്ടില്ല, പക്ഷെ": ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് വീണ നായര്‍
'കുഞ്ഞുവാവയ്ക്കൊപ്പമുള്ള ആദ്യ ഓണാഘോഷം'; ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കല്യാണി'