മിനി സ്ക്രീന്‍ ഭാര്യയ്ക്കും റിയൽ ഭാര്യയ്ക്കുമൊപ്പം റെയ്ജൻ, 'ഒരേ പ്രശ്നം' ഉള്ളവരെന്ന് മൃദുല വിജയ്

By Web TeamFirst Published Oct 30, 2024, 9:49 AM IST
Highlights

നടി മൃദുല വിജയ്, റെയ്ജൻ, ശിൽപ എന്നിവർ പ്രകൃതിയെ ആസ്വദിക്കുന്ന വീഡിയോ പങ്കുവെച്ചു. 

കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രം​ഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാ​ഹിതയാകുന്നത്. ​ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, പ്രകൃതിയെ ആസ്വദിക്കുന്നതിന്റെ വീഡിയോ പങ്കുവെക്കുകയാണ് നടി. ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ. ഒരേ മാനസിക പ്രശ്നമുള്ളവർ പ്രകൃതിയുമായി ഇണങ്ങിയപ്പോൾ എന്ന ക്യാപ്‌ഷനോടെയാണ് വെള്ളത്തിൽ കളിക്കുന്ന വീഡിയോ പകർത്തിയിരിക്കുന്നത്. നടൻ റെയ്ജനും ഭാര്യ ശിൽപയും മൃദുലക്ക് ഒപ്പമുണ്ട്. വെള്ളത്തിൽ കല്ല് അടുക്കി വെച്ചും, വെള്ളം തെറിപ്പിച്ചുമെല്ലാം ആസ്വദിക്കുകയാണ് മൂവരും.

Latest Videos

ഏഷ്യാനെറ്റിലെ ഇഷ്ടം മാത്രം സീരിയലിലാണ് മൃദുലയും റെയ്ജനും ഇപ്പോൾ അഭിനയിക്കുന്നത്. മഹേഷ്‌ ഇഷിത എന്ന കഥാപാത്രങ്ങളായാണ് ഇരുവരും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നേരത്തെയും താരങ്ങൾ ലൊക്കേഷനിൽ നിന്നുള്ള ചെറിയ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. നടി ലക്ഷ്മി പ്രമോദിന്റെ മൂത്ത മകൾ ദുആ പർവീനും സീരിയലിൽ റെയ്ജന്റെ മകളായി എത്തുന്നുണ്ട്. ലൊക്കേഷൻ വിശേഷങ്ങളെല്ലാം ഇരുവരും പങ്കിടാറുണ്ട്.

അമ്മയായ ശേഷം നായികയായി വിളിക്കുന്നതിന് പകരം ചേച്ചിയുടെ വേഷത്തിലേക്ക് സീരിയലുകളിൽ നിന്നും വിളിക്കുന്നുണ്ട്. എന്നാൽ കുറച്ച് കാലം കൂടി നായികാ വേഷം ചെയ്യാനാണ് തന്റെ തീരമാനമെന്നും നടി നേരത്തെ പറഞ്ഞിരുന്നു. മൃദുലയ്ക്ക് കരിയറിൽ വലിയ ജനപ്രീതി നൽകുന്നത് സ്റ്റാർ മാജിക് എന്ന ഷോയാണ്. വർഷങ്ങളായി നടി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റാർ മാജികിൽ ആദ്യം പോകുന്നത് സിം​ഗിൾ ആയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം പോയി. പിന്നീട് കുഞ്ഞിനൊപ്പം പോയി. ഞങ്ങളുടെ ജീവിതം മുഴുവൻ ഷോയിലുണ്ട് എന്നും താരം പറഞ്ഞിരുന്നു.

'ഇതെന്റെ രണ്ടാമത്തെ വിജയമാണ്', ആദ്യത്തേത് ഭർത്താവ് എന്ന് ഹരിത നായർ

എന്നെ ആർക്ക് കൂടുതലറിയാം? : ശ്രീവിദ്യയ്ക്കും അമ്മയ്ക്കും ചലഞ്ച് കൊടുത്ത് രാഹുൽ

click me!