മൃദുല വിജയ് പുതിയൊരു ബോൾഡ് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ചു. പിങ്ക് നിറത്തിലുള്ള ബ്രോക്കേഡ് വസ്ത്രത്തിലാണ് താരം തിളങ്ങിയത്.
കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രംഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാഹിതയാകുന്നത്. ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രംഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു. അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് മൃദുല.
മൃദുല പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ ബോൾഡ് ആൻഡ് സ്റ്റൈൽ ആയി ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം. അധികമാരും പരീക്ഷിക്കാത്ത സ്റ്റൈൽ ആണ് താരം ഇത്തവണ ട്രൈ ചെയ്തത്. ബ്രോക്കായ്ഡ് ക്ലോത്തിൽ പാന്റും ഇന്നറും കോട്ടും അടങ്ങുന്ന ബോൾഡ് ആയ വേഷത്തിലാണ് മൃദുല എത്തിയത്. പൊതുവെ ഇതേ വേഷങ്ങൾക്ക് കടും നിറങ്ങൾ പരീക്ഷിക്കുമ്പോൾ പിങ്ക് കളറാണ് മൃദുല തെരഞ്ഞെടുത്തത്. കളറും സ്റ്റൈലും എല്ലാംകൊണ്ടും റീൽ വീഡിയോ വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
undefined
ഇപ്പോൾ ഏഷ്യാനെറ്റിലെ പുതിയ സീരിയലായ 'ഇഷ്ടം മാത്രം' എന്ന സീരിയലിൽ ഡോ. ഇഷിത അയ്യർ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. റെയ്ജൻ ആണ് നായകൻ, ലക്ഷ്മി പ്രമോദിന്റെ മകൾ ദുആ പർവീൻ ആണ് മകളുടെ വേഷത്തിൽ എത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് സീരിയൽ ആരാധകരെ നേടിക്കഴിഞ്ഞു.
ലൊക്കേഷനിൽ നിന്നുള്ള ചെറിയ വിശേഷങ്ങൾ നടി പതിവായി പങ്കുവെക്കാറുണ്ട്. അമ്മയായ ശേഷം നായികയായി വിളിക്കുന്നതിന് പകരം ചേച്ചിയുടെ വേഷത്തിലേക്ക് സീരിയലുകളിൽ നിന്നും വിളിക്കുന്നുണ്ട്. എന്നാൽ കുറച്ച് കാലം കൂടി നായികാ വേഷം ചെയ്യാനാണ് തന്റെ തീരമാനമെന്നും നടി നേരത്തെ പറഞ്ഞിരുന്നു.
അല്ലു അര്‍ജുനെതിരെ വീണ്ടും തെലങ്കാന പൊലീസ്: ജാമ്യം റദ്ദാക്കാന്‍ നടപടി തുടങ്ങി
'ഇര, കുറ്റവാളി, ഇതിഹാസം': അനുഷ്ക ഷെട്ടിയുടെ വന്‍ തിരിച്ചുവരവിന് തീയതി കുറിച്ചു !