'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂളായ വ്യക്തി'; യുവയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മൃദുല

By Web Team  |  First Published Aug 2, 2023, 7:47 AM IST

അവശ്യസമയത്ത് യുവ നല്‍കിയ പിന്തുണയെക്കുറിച്ച് മൃദുല അടുത്തിടെ വാചാലയായിരുന്നു


മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്. സീരിയലിന് പുറമെ മെന്റലിസത്തിലും താല്‍പര്യം കാട്ടുന്നയാളാണ് യുവ കൃഷ്‍ണ. തന്റെ നിത്യ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവയ്ക്കുന്ന താരമാണ് മൃദുല. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നെങ്കിലും അങ്ങനെയൊരു തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാവാതിരുന്നതും ഇതുകൊണ്ട് തന്നെയാണ്. മകള്‍ ധ്വനിയുടേതടക്കം എല്ലാ വിശേഷങ്ങളും മൃദുല പ്രേക്ഷകരെ അറിയിക്കാറുണ്ട്. 

ഇപ്പോഴിതാ, തന്‍റെ പ്രിയപ്പെട്ട പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് താരം. 'എന്റെ ലൈഫ് ലൈനിന്, ഏറ്റവും തമാശക്കാരനായ ഡാഡി, ഹിമമനുഷ്യന് (ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂളായ വ്യക്തി) ജന്മദിനാശംസകൾ. ഈ ശുഭദിനം നിങ്ങളോടൊപ്പം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ നിങ്ങൾ നിങ്ങളുടെ ജോലിയിൽ തിരക്കിലാണ്, പക്ഷേ വിഷമിക്കേണ്ട, ഞാൻ നിങ്ങളെ ഉടൻ കാണും എന്റെ പ്രിയനേ' എന്നാണ് ചിത്രങ്ങൾക്കൊപ്പം മൃദുല കുറിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Mridhula Vijai (@mridhulavijai)

 

പ്രസവശേഷം യുവ നൽകിയ പിന്തുണയെക്കുറിച്ച് അടുത്തിടെ മൃദുല വാചാലയായിരുന്നു. പോസ്റ്റ്പാര്‍ട്ടം ബുദ്ധിമുട്ടായിരുന്നു. മൂന്ന് മാസം വരെ എനിക്ക് മാതൃത്വം ആസ്വദിക്കാന്‍ പറ്റിയിരുന്നില്ല. ശരീരത്തിലെ വേദനകള്‍ക്ക് എനിക്ക് ഡോളോ മാത്രമേ കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ. സ്റ്റിച്ചിന്റെ വേദനയും ഉറക്കമില്ലായ്മയുമൊക്കെയായി നന്നായി ബുദ്ധിമുട്ടിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നു പ്രസവശേഷമുള്ള ആ 15 ദിവസം. ഇപ്പോഴും ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകളാണ് അത്. അതിന് ശേഷമാണ് എല്ലാം എന്‍ജോയ് ചെയ്ത് തുടങ്ങിയത്. ആ സമയത്ത് ഏട്ടന്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേഷ്യം വന്ന് ഞാന്‍ വഴക്കിടുമ്പോള്‍ ആള്‍ മിണ്ടാതെയിരിക്കും. ഒന്നിനും റിയാക്റ്റ് ചെയ്യില്ല. അതുപോലെ ഫാമിലി സപ്പോര്‍ട്ടും വളരെ വലുതായിരുന്നു എന്നാണ് താരം പറഞ്ഞത്.

ALSO READ : മലയാളം 'ജയിലറി'ന് തിയറ്ററുകള്‍ നിഷേധിച്ചതായി സംവിധായകന്‍; ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!