അപ്പൂപ്പനൊപ്പം ചിരിച്ച് ഉല്ലസിച്ച് കുഞ്ഞ് ധ്വനി, ഏറ്റെടുത്ത് ആരാധകര്‍

By Web Team  |  First Published Nov 13, 2022, 7:53 PM IST

കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്‍ണയും വിവാഹിതരായത്


മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ ജനഹൃദയങ്ങളിലേക്ക് എത്തിയത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് അവരുടെ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവയ്ക്കാറുണ്ട്.

തന്‍റെ മകള്‍ ധ്വനി അപ്പൂപ്പനൊപ്പം ചിരിച്ച് ഉല്ലസിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് മൃദുല പുതുതായി പങ്കുവച്ചിരിക്കുന്നത്. യുവാച്ഛന്‍റെ ഫോട്ടോകോപ്പിയാണ് കുഞ്ഞ് ധ്വനിയെന്നാണ് ആരാധകർ പറയുന്നത്. ധ്വനിയുടേതായി പുതിയ ഇൻസ്റ്റഗ്രാം പേജും താരങ്ങൾ ആരംഭിച്ചിരുന്നു. കുഞ്ഞിൻറെ ഫോട്ടോഷൂട്ട് വിശേഷങ്ങളും, ആദ്യ സീരിയൽ അഭിനയവുമെല്ലാം മൃദ്വ ദമ്പതികൾ പങ്കുവെച്ചിരുന്നു. 'അമ്മ ആയപ്പോൾ ഇത്ര നാൾ നമ്മുടെ വയറ്റിൽ കിടന്ന കുഞ്ഞ്, അത് എങ്ങനെ ഉണ്ടാകും മുഖം എന്നറിയില്ല, എങ്ങനെയാവും വാവ എന്നെല്ലാം എപ്പോളും വളരെ വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു. ഒൻപത് മാസം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ ശരിക്കും അത്ഭുതമാണ് ഉണ്ടായത്. ആദ്യമായി ധ്വനി എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി എന്നും മൃദുല പറഞ്ഞിരുന്നു.

Latest Videos

ALSO READ : 'കനേഡിയന്‍ കുമാര്‍' എന്ന് ട്രോളുന്നവര്‍ക്ക് മറുപടിയുമായി അക്ഷയ് കുമാര്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്‍ണയും വിവാഹിതരായത്. ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് മൃദുല അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. യുവ കൃഷ്ണ  മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു വരികയാണ്.

click me!