സാരിയിൽ മനോഹരിയായി മൃദുല വിജയ്; ചിത്രങ്ങൾ

By Web Team  |  First Published Jan 29, 2024, 8:06 PM IST

മൃദുലയ്ക്ക് കരിയറിൽ വലിയ ജനപ്രീതി നൽകിയത് സ്റ്റാർ മാജിക് ഷോയാണ്


ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രം​ഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും അവര്‍ ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാ​ഹിതയാകുന്നത്. ​ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുണ്ട്. യുവയുമായുള്ള വിവാഹശേഷമാണ് മൃദുല യൂട്യൂബിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെയധികം സജീവമാകുന്നത്. വിവാഹം, മകളുടെ വരവ് തുടങ്ങി എല്ലാ സന്തോഷ നിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സാരിയുടുത്ത് ക്യൂട്ട് ആയി എത്തിയിരിക്കുകയാണ് മൃദുല. നടൻ ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് എത്തിയതായിരുന്നു താരം. ഹെവി ഡിസൈനർ ബ്ലൗസിനൊപ്പം സിമ്പിൾ സാരിയാണ് മൃദുല അണിഞ്ഞിരിക്കുന്നത്. വിവിധ ലുക്കിലുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. യുവയ്‌ക്കൊപ്പമുള്ള അടിപൊളി ചിത്രങ്ങളും മൃദുല പങ്കുവെച്ചിരുന്നു. മകൾ ധ്വനിയും സ്റ്റൈലായാണ് വിവാഹത്തിന് എത്തിയത്. താര കുടുബത്തിന്റെ ചിത്രം വൈറലായി മാറിയിരുന്നു. പിന്നാലെയാണ് ചിത്രങ്ങളുമായി മൃദുല സോഷ്യൽ മീഡിയയിൽ എത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Mridhula Vijai (@mridhulavijai)

 

മൃദുലയ്ക്ക് കരിയറിൽ വലിയ ജനപ്രീതി നൽകുന്നത് സ്റ്റാർ മാജിക് എന്ന ഷോയാണ്. വർഷങ്ങളായി നടി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇതേക്കുറിച്ചും മൃദുല സംസാരിച്ചു. സ്റ്റാർ മാജികിൽ ആദ്യം പോകുന്നത് സിം​ഗിൾ ആയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം പോയി. പിന്നീട് കുഞ്ഞിനൊപ്പം പോയി. ഞങ്ങളുടെ ജീവിതം മുഴുവൻ ഷോയിലുണ്ട് എന്നാണ് നേരത്തെ ഒരു അഭിമുഖത്തിൽ മൃദുല പറഞ്ഞത്.

 

മൃദുലയുടെ സഹോദരിയായ പാര്‍വതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. കുടുംബവിളക്ക് പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. ക്യാമറാമാനായ അരുണുമായുള്ള വിവാഹത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു പാര്‍വതി.

ALSO READ : കാത്തിരിപ്പ് ചുരുങ്ങുന്നു; 'വിടാ മുയര്‍ച്ചി' അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!