'കാവാലയ്യാ' തമന്ന തകര്‍ത്തപ്പോള്‍ രജനി സൈഡായോ; ട്രോള്‍ പങ്കുവച്ച 'ബ്ലൂസട്ടെ മാരനെ' വിടാതെ രജനി ഫാന്‍സ്.!

By Web Team  |  First Published Jul 9, 2023, 6:54 PM IST

എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ ഗാനത്തില്‍ തമന്നയുടെ ഡാന്‍സാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അത് റീല്‍സിലും മറ്റും നിറയുകയാണ്. അതേ സമയം ചിത്രത്തിന്‍റെ അവസാനത്തില്‍ രജനിയും പ്രത്യക്ഷപ്പെടുന്നുണ്ട്. 


ചെന്നൈ: രജനികാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികളും ജയിലറിനായി കാത്തിരിക്കുകയാണ്. 

സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് സിങ്കിളും പ്രേക്ഷകർ സ്വീകരിച്ചിരുന്നു.  'കാവാലയ്യാ'  എന്ന ഗാനം ഇതിനകം ഹിറ്റായിരുന്നു.

Latest Videos

എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ ഗാനത്തില്‍ തമന്നയുടെ ഡാന്‍സാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അത് റീല്‍സിലും മറ്റും നിറയുകയാണ്. അതേ സമയം ചിത്രത്തിന്‍റെ അവസാനത്തില്‍ രജനിയും പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷെ അത് അധികം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന ട്രോള്‍ വ്യാപകമാണ്. അതായത് തമന്ന തകര്‍ത്ത് ഡാന്‍സ് കളിക്കുമ്പോള്‍ 'വയസായ' രജനി നില്‍ക്കുന്നത് ആരും നോക്കുന്നില്ലെന്നാണ് തമിഴ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍. 

തമിഴ് നാട്ടിലെ പ്രമുഖ സിനിമ നിരൂപകനായ യൂട്യൂബറാണ് ബ്ലൂസട്ടെ മാരന്‍.  ഇദ്ദേഹത്തിന്‍റെ സിനിമ റിവ്യൂകള്‍ ഏറെ പ്രശസ്തമാണ് ഏത് വലിയ പടം ആയാലും മുഖം നോക്കാതെ നടത്തുന്ന വിമര്‍ശനങ്ങളും കമന്‍റും ഇദ്ദേഹത്തിന് പ്രത്യേക ഫാന്‍സിനെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ രജനിക്കെതിരായി  'കാവാലയ്യാ'  സോംഗ് സംബന്ധിച്ച ഒരു ട്രോള്‍ ഇദ്ദേഹവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതിന്‍റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് ഇദ്ദേഹം രജനി ഫാന്‍സില്‍ നിന്നും നേരിടുന്നത് എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. 

pic.twitter.com/VaS1mKoTRm

— Blue Sattai Maran (@tamiltalkies)

അതേ സമയം 'കാവാലയ്യാ' എന്ന് തുടങ്ങുന്ന ജയിലറിലെ ​ഗാനത്തിലെ ചില ഭാ​ഗങ്ങൾ ‘വക്ക വക്ക’യുമായി ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.  ‘തമന്നയുടെ വക്ക വക്ക കണ്ടോ ഗയ്‌സ്’ എന്ന അടിക്കുറിപ്പുകളോടെയാണ് ഗാനം ട്രോളുകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഷക്കീറയുടെ ഗാനത്തിന്റെ രംഗങ്ങളും തമന്നയുടെ ഗാനരരംഗങ്ങളും ചേർത്തുവെച്ചുകൊണ്ടാണ് ട്രോളുകളിൽ താരതമ്യം ചെയ്യുന്നത്. 2010ലെ ലോകകപ്പ് ഫുട്‌ബോള്‍ ഗാനമായിരുന്നു ‘വക്ക വക്ക’. ഷക്കീറയാണ് ​ഗാനം ആലപിച്ചത്. 

'വക്ക വക്ക'യ്ക്ക് എന്താ' ജയിലറി'ൽ കാര്യം? കാര്യമുണ്ടെന്ന് സോഷ്യൽ മീഡിയ, രജനി ചിത്രത്തിന് ട്രോൾ

തമന്നയ്‍ക്കൊപ്പം ചുവട് വച്ച് രജനി; അനിരുദ്ധ് ഈണമിട്ട 'ജയിലറി'ലെ ആദ്യ ഗാനം

WATCH LIVE - Asianet News

click me!