എമ്പുരാന്‍ ഷൂട്ടിംഗ് ഇടവേളയില്‍ ലഡാക്ക് മാര്‍ക്കറ്റില്‍ സ്റ്റെലിഷായി ലാലേട്ടന്‍; വീഡിയോ വൈറല്‍

By Web Team  |  First Published Nov 14, 2023, 11:11 AM IST

മോഹന്‍ലാല്‍ ലഡാക്കിലെ മാര്‍ക്കറ്റിലൂടെ നടക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയാണ് ഇതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 


ലഡാക്ക്: മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാന്‍. ലൂസിഫര്‍ എന്ന മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ലഡാക്കിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. അതേ സമയം ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ലഡാക്കിലെത്തിയ സൂപ്പര്‍താരം മോഹന്‍ലാല്‍ ലഡാക്കിലെ മാര്‍ക്കറ്റിലൂടെ നടക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയാണ് ഇതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)

Latest Videos

മലയാള സിനിമയിൽ പുത്തൻ ഉണർവ് നൽകിയ സിനിമ ആയിരുന്നു 'ലൂസിഫർ'. പൃഥ്വിരാജ് എന്ന സംവിധായകൻ കേരളക്കരയിൽ കോറിയിട്ട ലൂസിഫർ ഇന്നും മലയാളികളു‌‌ടെ ഹിറ്റ് ലിസ്റ്റിലുള്ള സിനിമയാണ്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്താടിയ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നെന്ന് കേ‌‌ട്ടപ്പോൾ തന്നെ സിനിമാസ്വാദകർ ആവേശത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആവേശത്തിന് ആക്കം കൂട്ടി പുതിയ അപ്ഡേറ്റ് പുറത്തുവന്നിരുന്നു. 

വന്‍ പോരാട്ടം കഴിഞ്ഞുള്ള ഫ്രെയിമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഫൈറ്റ് വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെ ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഫസ്റ്റ് ലുക്ക് പുറത്തുവന്നിതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ മോഹന്‍ലാലിന്‍റെ മുഖം കാണിക്കാത്തതിലുള്ള പരിഭവം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും മോഹന്‍ലാലിന്‍റെ മറ്റൊരു ബ്രഹ്മാണ്ട ചിത്രമാകും എമ്പുരാന്‍  എന്ന് തീര്‍ച്ചയാണ്. 

ഒക്ടോബർ 5നാണ് എമ്പുരാൻ ഷൂ‌ട്ടിം​ഗ് ആരംഭിച്ചത്. ദില്ലിയിൽ ആയിരുന്നു ആദ്യ ഷൂ‌‌ട്ട്. ലൂസിഫർ നിർമിച്ച ആശിര്‍വാദ് സിനിമാസ് ആണ് എമ്പുരാന്റെയും നിർമാണം. എന്നാൽ  തമിഴിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. സുജിത്ത് വാസുദേവ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദീപക് ദേവ് ആണ് സം​ഗീതം ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് പ്രോജക്റ്റ് ഡിസൈന്‍. എമ്പുരാൻ അ‌ടുത്ത വർഷം തിയറ്ററിൽ എത്തുമെന്നാണ് വിവരം. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും. 

അതേസമയം, റമ്പാൻ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച ചിത്രം. ജോഷിയാണ് സംവിധാനം. നേര്, മലൈക്കോട്ടൈ വാലിബൻ, വൃഷഭ തു‌ടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുക്കുന്നവ. 

തൃശ്ശൂർ രാഗത്തില്‍ ബാന്ദ്രയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ദിലീപ്

കമല്‍ഹാസന്‍റെ പ്രതിച്ഛായ തകര്‍ത്തോ 'പ്രദീപ് ആന്‍റണി റെഡ് കാര്‍ഡ് വിവാദം'? തമിഴ് ബിഗ്ബോസിനെ കത്തിച്ച് വിവാദം.!

click me!