അടുത്തിടെ സീരിയലിലെ മുൻ നായകൻ സൽമാൻ ഉൽ ഫാരിസ് പുറത്തു വിട്ട വീഡിയോ മിഴിരണ്ടിലും ആരാധകരെ വിഷമത്തിലാക്കിയിരുന്നു.
കൊച്ചി: സീ കേരളത്തിൽ പുതുതായി സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് മിഴി രണ്ടിലും. പരമ്പര തുടങ്ങി കുറച്ചു നാളായിട്ടുള്ളൂ എങ്കിലും മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്. നായിക ആയി എത്തുന്നത് മേഘ മഹേഷ് ആണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ മേഘ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്. മിഴി രണ്ടിലും പരമ്പരയിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മേഘ അവതരിപ്പിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥിനി ആയ മേഘ പഠനവും അഭിനയവും ഒരു പോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കുട്ടി കൂടിയാണ്.
അടുത്തിടെ സീരിയലിലെ മുൻ നായകൻ സൽമാൻ ഉൽ ഫാരിസ് പുറത്തു വിട്ട വീഡിയോ മിഴിരണ്ടിലും ആരാധകരെ വിഷമത്തിലാക്കിയിരുന്നു. സീരിയലിൽ നിന്ന് പിന്മാറിയതല്ല ഒഴിവാകക്കിയതാണ് എന്നായിരുന്നു താരത്തിൻറെ പ്രതികരണം. ഇപ്പോഴിതാ കഴിഞ്ഞ ഒരു വർഷക്കാലം തങ്ങൾ എങ്ങനെയായിരുന്നെന്ന് കാണിക്കുന്ന വീഡിയോ പങ്കുവെക്കുകയാണ് മേഘ.
"പാച്ചുക്കാ, കുറച്ച് പിന്നോട്ട് ചിന്തിച്ച് നോക്കു… എനിക്ക് ഒരു പാക്കറ്റ് ടിഷ്യു വേണം, കാരണം എൻറെ കൈയിലെ മുഴുവൻ തീർന്നു പോയി. നമ്മുടെ കഴിഞ്ഞ ഒരു വർഷക്കാലം ഈ മുപ്പത് സെക്കൻഡ് വീഡിയോയാക്കി ഞാൻ എഡിറ്റ് ചെയ്തത് നുറുങ്ങുന്ന ഹൃദയത്തോടെയാണ്. ഞാൻ എന്താണ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതെന്ന പലരും ചിന്തിച്ച് കാണും, കാരണം എനിക്കിത് വരെ ഇത് ഉൾക്കൊള്ളാൻ ആയിട്ടില്ല. ഇതൊരു യാത്രയയപ്പ് പോസ്റ്റ് അലല്ല, സ്വാഗതം ചെയ്തുള്ള പോസ്റ്റാണ്. നിങ്ങൾക്ക് എൻറെ ജീവിതത്തിൽ അത്രയേറെ പ്രാധാന്യമുണ്ട് പാച്ചുക്കാ" എന്നാണ് മേഘ പറയുന്നത്.
സഞ്ജുവിന് ഇനി പുതിയ മുഖം എന്ന് പറഞ്ഞ് ചാനല്‍ പുറത്തുവിട്ട പുതിയ പ്രമോ വീഡിയോ മിഴി രണ്ടിലും പരമ്പരയുടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സീരിയലില്‍ നിന്ന് ഞാന്‍ പിന്മാറിയതല്ല, എന്നെ മാറ്റിയതാണ് എന്ന് സഞ്ജുവിനെ അവതരിപ്പിച്ച സൽമാൻ ഉൽ ഫാരിസ് വ്യക്തമാക്കിയിരുന്നു.
കാഞ്ചന 4 ല്‍ മൃണാള്‍ താക്കൂറോ?: ഒടുവില്‍ അഭ്യൂഹം അവസാനിപ്പിച്ച് രാഘവ ലോറന്‍സ്