കിടിലന്‍ ലുക്കില്‍ ഫോട്ടോഷൂട്ടുമായി മെറിന്‍ ഫിലിപ്പ്- വീഡിയോ

By Web Team  |  First Published Jan 23, 2020, 3:21 PM IST

ചുരുങ്ങിയ വേഷങ്ങള്‍ കൊണ്ട് സിനിമയില്‍ ശ്രദ്ധേയയായ മെറിൻ ഫിലിപ്പിന്റെ ഫോട്ടോഷൂട്ട് വീഡിയോ.


പൂമരത്തിന് ശേഷം ഹാപ്പി സര്‍ദാറിലൂടെയും മലയാളികളുടെ സ്വന്തം താരമായി മാറിയ നടിയാണ് മെറിന്‍ ഫിലിപ്പ്. താരത്തിന്‍റെ വിശേഷങ്ങളെല്ലാം നിരന്തരം വാര്‍ത്തകളാകാറുണ്ട്. തടി കുറയ്ക്കാനുള്ള പരിശ്രമവും അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മോഡല്‍ കൂടിയായ മെറിന്‍ സിനിമയില്‍ സജീവമാകാന്‍  ഒരുങ്ങുകയാണ്. അടുത്തിടെ താരം കാഷ്വല്‍ ലുക്കില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ ശ്രദ്ധേയമാവുകയാണ്.

Latest Videos

പൂമരത്തിലും ഹാപ്പി സര്‍ദാറിനും ശേഷം അഭിനയരംഗത്തില്ലായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിരുന്നു. ചുരുങ്ങിയ വേഷങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷക  ശ്രദ്ധ നേടിയ മെറിന്‍റെ ഫോട്ടോഷൂട്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ടോപ്പ് വൈറ്റും ബ്ലാക്ക് ജീന്‍സും ധരിച്ചാണ് മെറിന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

click me!