വധുവായി അണിഞ്ഞൊരുങ്ങി മേഘ്‌ന, വൈറലായി വീഡിയോ

By Web Team  |  First Published Dec 14, 2023, 1:21 PM IST

'ഹൃദയം' ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ


ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രമാണ് നടി മേഘ്‌ന വിന്‍സെന്റിന് ജനപ്രീതി നേടിക്കൊടുക്കുന്നത്. ഒരൊറ്റ കഥാപാത്രം ചെയ്തപ്പോഴേക്കും നടി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം വിവാഹിതയായെങ്കിലും വളരെ പെട്ടെന്ന് തന്നെ ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി വലിയ വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ഉയര്‍ന്ന് വരികയും ചെയ്തു.

ഇപ്പോഴിതാ കല്യാണവേഷത്തിൽ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മേഘ്‌ന. കല്യാണ വേഷത്തിൽ മേഘ്‌ന പങ്കുവെച്ച റീൽ ആണ് വൈറലാകുന്നത്. നടിയുടെ പുതിയ സീരിയലായ ഹൃദയത്തിന്റെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഏറ്റവും പുതിയ വീഡിയോ. നേരത്തെ മഞ്ഞൾ കല്യാണത്തിന്റെ വീഡിയോയും മേഘ്‌ന പങ്കുവെച്ചിരുന്നു.

Latest Videos

ചന്ദനമഴ സീരിയലില്‍ അഭിനയിക്കുമ്പോഴാണ് മേഘ്‌നയും നടി ഡിംപിള്‍ റോസും പരിചയത്തിലാവുന്നത്. ആ സൗഹൃദമാണ് ഡിംപിളിന്റെ സഹോദരനുമായിട്ടുള്ള മേഘ്‌നയുടെ വിവാഹത്തിലേക്ക് എത്തിച്ചത്. അങ്ങനെ വിവാഹിതയായെങ്കിലും അധികം താമസിക്കാതെ ഇരുവരും വേര്‍പിരിഞ്ഞു. ദാമ്പത്യബന്ധം അവസാനിപ്പിച്ചതിനെ പറ്റിയുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം നടി ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളത്. വിവാഹമോചിതയായതിന് ശേഷം തമിഴിലേക്കാണ് നടി അഭിനയിക്കാന്‍ പോയത്. പിന്നീട് മലയാളത്തിലേക്ക് തിരിച്ച് വരികയും ചെയ്തു.

 

ഇരുപത്തിനാല് വയസുള്ളപ്പോള്‍ പോലും തീരെ പക്വത ഇല്ലാത്ത കുട്ടിയായിരുന്നു താനെന്ന് മേഘ്‌ന പറഞ്ഞിരുന്നു. ആരോടും നോ പറയാന്‍ ബുദ്ധിമുട്ടാണ്. കുട്ടികളെ പോലെയുള്ള സ്വഭാവമായിരുന്നു. എന്നെ വളര്‍ത്തിയത് അപ്പാപ്പനും അമ്മാമ്മയും ചേര്‍ന്നിട്ടാണ്. അതുകൊണ്ട് തന്നെ എനിക്ക് അറിയുന്നത് അവരുടെ ലോകമാണ്. പള്ളിയില്‍ പോവുക, തിരിച്ച് വീട്ടില്‍ വരിക, അമ്മാമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക ഇതായിരുന്നു കുട്ടിക്കാലത്ത് തന്റെ ജീവിതം. പിന്നെ ഈ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ അമ്മയാണ് കൂടെ ഉണ്ടായിരുന്നത്. സ്വന്തമായി ഒരു തീരുമാനം എടുക്കാനൊന്നും എനിക്ക് അറിയില്ലായിരുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

ALSO READ : "എന്‍റെ' എന്നത് 'നമ്മുടെ' ആയിട്ട് നാല് വര്‍ഷങ്ങള്‍"; വിവാഹ വാര്‍ഷികം ആഘോഷിച്ച് സ്നേഹയും ശ്രീകുമാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!