ജവാന്‍ പാട്ടിന് ചിരംഞ്ജീവിയുടെ കിടിലന്‍ സ്റ്റെപ്പ്- വൈറലായി വീഡിയോ

By Web Team  |  First Published Nov 16, 2023, 8:54 AM IST

ഈ പാര്‍ട്ടിയിലെ ഒരു പ്രധാന ദൃശ്യമാണ് ഇപ്പോള്‍ രാജകുമാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.


ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നടന്‍ രാം ചരണ്‍ വലിയൊരു ദീപാവലി പാര്‍ട്ടി നടത്തിയത്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നും ഏറെ താരങ്ങള്‍ ഈ പരിപാടിക്കായി എത്തി. പ്രശസ്ത യുഎസ് ഇന്ത്യന്‍ ഗായിക രാജകുമാരിയുടെ സംഗീത പരിപാടിയായിരുന്നു പാര്‍ട്ടിയിലെ മുഖ്യ ഇനം. 

ഈ പാര്‍ട്ടിയിലെ ഒരു പ്രധാന ദൃശ്യമാണ് ഇപ്പോള്‍ രാജകുമാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തെലുങ്ക് വേരുകള്‍ ഉള്ള താരമാണ്  രാജകുമാരി. അതിനാല്‍ തന്നെ ഇവര്‍ പങ്കിട്ട വീഡിയോയില്‍ വീട്ടിലെത്തിയ ഫീല്‍ എന്നാണ് പറയുന്നത്. 

Latest Videos

ഏറ്റവും മനോഹരമായ ദീപാവലിക്ക് ഹൈദരാബാദിന് നന്ദി. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന  തെലുങ്ക് സംസാരിക്കുന്ന സുഹൃത്തുക്കളെ ചുറ്റിലും കണ്ടതില്‍ സന്തോഷമുണ്ട്. മെഗാസ്റ്റാറിനൊപ്പം നൃത്തം ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു ആഗ്രഹ പൂര്‍ത്തീകരണമാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രാജകുമാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേ സമയം ചിരംഞ്ജീവി രാജകുമാരിയുടെ ജവാനിലെ ഗാനത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അടുത്തിടെ ജവാനിലെ ഗാനമാണ് രാജകുമാരിയെ പ്രശസ്തയാക്കിയത്. അനിരുദ്ധ് സംഗീതം നല്‍കിയ ജവാനിലെ ടൈറ്റില്‍ ട്രാക്കിലെ റാപ്പ് പോര്‍ഷന്‍ രാജകുമാരിയാണ് പാടിയിരുന്നത്. അത് വന്‍ ഹിറ്റായിരുന്നു. അതിനാണ് രാം ചരണതിന്‍റെ പിതാവ് കൂടിയായ മെഗാസ്റ്റാര്‍ ചിരംഞ്ജീവി ഡാന്‍സ് കളിക്കുന്നത്.

അതേ  സമയം രാം ചരണിന്‍റെ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും രാജകുമാരി പങ്കുവച്ചു. അവളുടെ അരികിൽ ചിരഞ്ജീവിയും രാം ചരണും ഒപ്പമുണ്ടായിരുന്നു. റാണ ദഗ്ഗുബതിക്കൊപ്പമുള്ള ഒരു സെൽഫിയും അവർ പങ്കുവെച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raja Kumari (@therajakumari)

ചമ്പല്‍ കൊള്ളക്കാര്‍ ചെരുപ്പടക്കം കൊള്ളയടിച്ചു: സംഭവം വെളിപ്പെടുത്തി അക്ഷയ് കുമാര്‍.!

ടൈഗര്‍ 3ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്; കാരണം ഇതാണ്.!

click me!