'നന്മമരമായ സുമിത്ര വേദികയെ സംരക്ഷിക്കാൻ തുനിയുമോ ? കുടുംബവിളക്ക് റിവ്യു

സുമിത്രയുടെ വേണ്ടപ്പെട്ടവരുടേയും, പൊലീസിന്റേയും ചോദ്യം ചെയ്യലിനുമുന്നില്‍ നവീന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാണ് എല്ലാവരും സത്യങ്ങള്‍ അറിയുന്നത്. 


സുമിത്ര(umithra) എന്ന വീട്ടമ്മയുടെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളിലൂടെ മുന്നോട്ടുപോകുന്ന പരമ്പരയാണ്(serial) കുടുംബവിളക്ക്(kudumbavilakku). എല്ലാവരും തള്ളി പറയുമ്പോഴും, ജീവിതത്തില്‍ ഒറ്റപ്പെട്ടെന്ന് മനസ്സിലായപ്പോഴും ഒരനക്കം പോലും പിന്നോട്ട് ഉള്‍വലിയാതെ മുന്നോട്ട് കുതിക്കുന്ന വീട്ടമ്മയാണ് സുമിത്ര. തന്റെ അദ്ധ്വാനം കൊണ്ട് കെട്ടിയുയര്‍ത്തിയ സുമിത്രാസ് എന്ന സ്ഥാപനമാണ് സുമിത്രയുടെ ഇപ്പോഴത്തെ നിലനില്‍പ്. എന്നാല്‍ സുമിത്രക്ക് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് പുതുതായി വിവാഹം കഴിച്ച സ്ത്രീയില്‍ (വേദിക) നിന്നും വളരെയധികം പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. അസൂയ തന്നെയാകണം വേദികയുടെ പ്രതികാരത്തിന് പിന്നിലെങ്കിലും, വേദികയുടെ ചെയ്തികള്‍ വളരെ ദോഷകരമായാണ് ഭവിക്കുന്നത്.

സുമിത്രയുടെ വസ്ത്രവ്യാപാര സ്ഥാപനമായ സുമിത്രാസില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ പലതും നടക്കുന്നുണ്ടെന്നും. അതുകൊണ്ടാണ് സുമിത്ര പെട്ടന്നുതന്നെ പണക്കാരിയായതെന്നും, വേദിക ചില കുറുക്കു വഴിയിലൂടെ പൊലീസിനെ അറിയിക്കുന്നു. സുമിത്രയുടെ തന്നെ ജോലിക്കാരിയായ പ്രീത എന്ന പെണ്‍കുട്ടിയെ കരുവാക്കിയാണ് പൊലീസില്‍ പരാതിപെടുന്നതും, സുമിത്രയെ അറസ്റ്റ് ചെയ്യിക്കുന്നതും. വേദികയും അടുത്ത സുഹൃത്തായ നവീനുമാണ് സുമിത്രയെ അകത്താക്കാനുള്ള ചരടുവലികള്‍ എല്ലാം നടത്തിയത്.

Latest Videos

സുമിത്രയുടെ വേണ്ടപ്പെട്ടവരുടേയും, പൊലീസിന്റേയും ചോദ്യം ചെയ്യലിനു മുന്നില്‍ നവീന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാണ് എല്ലാവരും സത്യങ്ങള്‍ അറിയുന്നത്. സുമിത്രയുടെ മകനായ പ്രതീഷും വേണ്ടപ്പെട്ടവരായ രോഹിത്, ശ്രീകുമാര്‍ തുടങ്ങിയവരാണ് പൊലീസ് സ്‌റ്റേഷനിലേക്ക് നവീനെ എത്തിക്കുന്നത്. പൊലീസിന്റെ ഭഷയില്‍ ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുന്നേതന്നെ നവീന്‍ സത്യങ്ങളെല്ലാം പറയുന്നുണ്ട്.  അങ്ങനെ സുമിത്രയാണ് എല്ലാത്തിനും പിന്നിലെന്ന് എല്ലാവരും മനസ്സിലാക്കുന്നു. സത്യം പുറത്തായതോടെ വേദികയെ സിദ്ധാര്‍ത്ഥ് വീട്ടില്‍ നിന്നും പുറത്താക്കുന്നുമുണ്ട്. എന്നാല്‍ നന്മമരമായ സുമിത്ര വേദികയ്ക്കുവേണ്ടി സംസാരിക്കുമോ എന്നാണ് പ്രേകര്‍ ചിന്തിക്കുന്നത്.

സുമിത്ര നന്മമരം ആയതിനാല്‍, വേദികയ്ക്ക് വേണ്ടി സംസാരിക്കും എന്ന അഭ്യൂഹം തുടക്കം മുതലേ പ്രേക്ഷകരിലുണ്ട്. അത് ശരിവയ്ക്കുന്ന സംഭവമാണ് പുതിയ എപ്പിസോഡില്‍ നടക്കുന്നതും. തന്നെ ചതിച്ച, തന്റെ ജോലിക്കാരിയായ പ്രീതയ്‌ക്കെതിരെ കേസ് എടുക്കേണ്ടെന്നും. അവര്‍ തെറ്റ് മനസ്സിലാക്കിയല്ലോ എന്നുമാണ് പുതിയ എപ്പിസോഡില്‍ സുമിത്ര പറയുന്നത്. ഇനി പ്രീതയെ തിരികെ ജോലിയിലും പ്രവേശിപ്പിക്കും എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വേദികയെ ജയിലിലേക്ക് അയക്കാതെ, സുമിത്ര സംരക്ഷിക്കുമോ എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

click me!