നിരാശ കാമുകനായി കാർത്തിക് പ്രസാദ്; വൈറലായി വീഡിയോ

By Web Team  |  First Published May 6, 2023, 4:48 PM IST

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. റീൽസും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം കാർത്തിക് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിതിക്കുകയാണ് താരം. 


തിരുവനന്തപുരം:  പ്രേക്ഷകമനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയിൽ ഒന്നാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാണ്. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ-സീരിയല്‍ രംഗത്തുണ്ട്. പക്ഷെ ആരാധക മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായ ശേഷമാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. റീൽസും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം കാർത്തിക് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, പുതിയൊരു വീഡിയോയുമായി എത്തിയിതിക്കുകയാണ് താരം. ട്രെൻഡിംഗ് ആയ 'ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ' എന്ന് തുടങ്ങുന്ന സിനിമ ഗാനത്തിന് തന്റെതായ ശൈലിയിൽ അവതരിപ്പിക്കുകയാണ് കാർത്തിക്. നിരാശ കാമുകനായി എത്തുമ്പോഴും ഗാനത്തിനൊത്ത് അതിലെ തമാശ ഒട്ടും ചോരാതെയാണ് കാർത്തിക്കിന്റെ അഭിനയം. പലരും ഈ ഗാനത്തിന് റീമേക്ക് ചെയ്തിട്ടുണ്ടെങ്കിലും കാർത്തിക്കിന്റെ അഭിനയം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

Latest Videos

2008 ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലെയാണ് ഗാനം. നടൻ മുരളിഗോപിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നല്ല പരമ്പരകളുടെ ഭാഗമായതുപോലെതന്നെ, ചില നല്ല സിനിമകളുടേയും ഭാഗമാകാന്‍ നടന് കഴിഞ്ഞിട്ടുണ്ട്. ഹാപ്പി ഹസ്ബന്‍റ്സ്, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും പരസ്പരം, ഭാര്യ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളിലും അഭിനയിക്കാന്‍ കഴിഞ്ഞു.

സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു.

ഇതാണ് എന്റെ പാർട്ണർ; പരിചയപ്പെടുത്തി ലച്ചു, റീഎൻട്രി വന്നാൽ ബിബിയിലേക്ക് പോകുമെന്നും താരം

2018 ഓരോ മലയാളികളുടെയും സിനിമ, എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി; മനംനിറഞ്ഞ് ടൊവിനോ

click me!