ക്യു ആന്റ് എ യില്‍ ഏറ്റവും അധികം വന്ന ചോദ്യം മഞ്ജു പത്രോസ് വിവാഹ മോചിതയായോ എന്നാണ്. സുനിച്ചനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ, സുനിച്ചന്‍ എവിടെയാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മഞ്ജു മറുപടി നല്‍കി.
കൊച്ചി: വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് എന്ന അഭിനേത്രി പുറത്തേക്ക് വന്നത്. അതേ ഷോയിലൂടെയാണ് സിമി സാബുവുമായുള്ള സൗഹൃദം ആരംഭിച്ചതും. ഇരുവരുടെയും സൗഹൃദത്തിന്റെ പുറത്ത് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും സംഭവിച്ചു. ബ്ലാക്കീസീലൂടെ തങ്ങളുടെ വിശേഷങ്ങളും യാത്രകളും എല്ലാം സുമിയും മഞ്ജു പത്രോസും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ക്യു ആന്റ് എ വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്.
ക്യു ആന്റ് എ യില്‍ ഏറ്റവും അധികം വന്ന ചോദ്യം മഞ്ജു പത്രോസ് വിവാഹ മോചിതയായോ എന്നാണ്. സുനിച്ചനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ, സുനിച്ചന്‍ എവിടെയാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മഞ്ജു മറുപടി നല്‍കി. നിലവില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, ഇനി ചിന്തിക്കാനുള്ള സാധ്യതയും ഇല്ല. എങ്ങാനും വിവാഹ മോചനം സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കും എന്നും മഞ്ജു പറയുന്നുണ്ട്. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. അതുകൊണ്ടാണ് വീഡിയോകളിലൊന്നും കാണാത്തത് എന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് സിമി എന്ന് മഞ്ജു പറഞ്ഞു. സാമ്പത്തികമായിട്ടൊക്കെ ആദ്യം ഒരുപാട് സഹായിച്ചിരുന്നു. ആ കടങ്ങളൊന്നും ഇതുവരെ വീട്ടിയിട്ടില്ല. മാനസികമായി രണ്ടു പേരും പരസ്പരം പിന്തുണയ്ക്കുന്നവരാണെന്ന് സിമി പറയുന്നു. ശബ്ദം ഒന്ന് മാറിയാല്‍ രണ്ടാള്‍ക്കും തിരിച്ചറിയാന്‍ സാധിയ്ക്കും. അങ്ങനെയുള്ള സൗഹൃദങ്ങള്‍ കിട്ടുക എന്ന് പറയുന്നത് തന്നെ വലിയ അനുഗ്രഹമാണെന്നാണ് ബ്ലാക്കീസിന്റെ അഭിപ്രായം.
എന്നെ സംബന്ധിച്ച് മഞ്ജുവിന് വര്‍ക്കില്ല എന്ന് പറയുമ്പോള്‍ അങ്കലാപ്പാണ്. അവള്‍ക്കെന്നും വര്‍ക്ക് ഉണ്ടാവണം, അവള്‍ ഹാപ്പിയായിരിക്കണം എന്നാണ് എന്നും എന്റെ ആഗ്രഹം എന്ന് മഞ്ജുവിന്റെ വളർച്ചയിൽ സുമിക്ക് അസൂയയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി താരം പറയുന്നു.
യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം
'മകൻ ആത്മജയുമായി ദുബായിലെ ഞങ്ങളുടെ ഒരു ദിവസം',വിജയിയുടെയും ദേവികയുടെയും സന്തോഷം.!