ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന റീൽ വീഡിയോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. ടെലിവിഷനിലൂടെയാണ് മഞ്ജുവിനെ മലയാളികള്‍ അടുത്തറിയുന്നത്. ഇന്ന് ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലുമെല്ലാം നിറ സാന്നിധ്യമാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയിലും മഞ്ജു സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മഞ്ജുവിന്റെ യൂട്യൂബ് ചാനലിലും ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സുപരിചിതയായ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും മഞ്ജു നൽകും.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുന്ന റീൽ വീഡിയോയാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കുറച്ച് ചിത്രങ്ങൾ ഒന്നിച്ച് ചേർത്താണ് റീൽ വീഡിയോയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയുടുത്ത് വളരെ സുന്ദരിയായാണ് ചിത്രങ്ങളിൽ മഞ്ജു. പ്രണയത്തെ കുറിച്ചാണ് വീഡിയോയുടെ ക്യാപ്‌ഷൻ. 'കോടിക്കണക്കിന് ഭാവങ്ങളും ആയിരക്കണക്കിന് ചിന്തകളും... പ്രണയം' എന്നാണ് മഞ്ജു പോസ്റ്റിന് നൽകിയ ക്യാപ്‌ഷൻ. മഞ്ജുവിന്റെ ലുക്കിനെയും ചിത്രങ്ങളെയും പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.
അടുത്തിടെ മഞ്ജുവും സുഹൃത്ത് സിമിയും ചേർന്ന് നടത്തുന്ന യുട്യൂബ് ചാനലിലെ ആരാധകരുടെ ചോദ്യത്തിന് ഇരുവരും നൽകിയ മറുപടി വൈറലായിരുന്നു. ഭർത്താവ് സുനിച്ചനുമായി വേർപിരിഞ്ഞോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. 'ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. വേർപിരിഞ്ഞിട്ടില്ല. വേർപിരിയുമ്പോൾ എല്ലാവരോടും പറയും. ഇപ്പോൾ എല്ലാം സ്മൂത്തായി പോകുന്നു.
സുനിച്ചൻ ഇവിടെ ഇല്ലാത്തോണ്ടാണ് പലരും ചോദിക്കുന്നത്. പക്ഷേ ഞങ്ങൾ വിഷയങ്ങളൊന്നുമില്ല.. എന്റെ എല്ലാ കാര്യങ്ങളും ഞാൻ പങ്കുവെയ്ക്കാറുണ്ട്. ഡിവോഴ്സ് ആവാൻ ചാൻസില്ല. അങ്ങനെ ഞങ്ങൾ ആലോചിച്ചിട്ടും ഇല്ല. സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. ഫുക്രുവുമായി ഇപ്പോഴും നല്ല കോൺടാക്ട് ഉണ്ട്', എന്നും മഞ്ജു പറഞ്ഞു.
വിവാഹ മോചിതയായോയെന്ന ചോദ്യത്തിന് കിടുക്കന്‍ മറുപടി നല്‍കി മഞ്ജു പത്രോസ്