റിയാലിറ്റി ഷോ താരങ്ങളായ മഞ്ജു പത്രോസും സിമി സാബുവും അവരുടെ സംയുക്ത യൂട്യൂബ് ചാനലായ 'ബ്ലാക്കീസ്'ലെ വ്‌ലോഗിങ് നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു.
കൊച്ചി: റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മഞ്ജു പത്രോസും സിമി സാബുവും. ഇരുവരും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തത് മുതലുള്ള സൗഹൃദം പിന്നീടും ജീവിതത്തില്‍ പിന്തുടരുകയായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇരുവരും ബ്ലാക്കീസ് എന്ന പേരില്‍ യൂട്യൂബ് ചാനലും നടത്തിയിരുന്നു. കഴിഞ്ഞ കുറേക്കാലമായി യൂട്യൂബില്‍ വീഡിയോയുമില്ല, സോഷ്യല്‍ മീഡിയയില്‍ രണ്ടാളുടെയും ചിത്രങ്ങളും ഇല്ലാതെയായി. ഇതോടെ മഞ്ജുവും സിമിയും തമ്മില്‍ പിണക്കത്തിലാണോ, ഇനി അടിച്ചു പിരിഞ്ഞോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി.
ഒടുവില്‍ യൂട്യൂബ് ചാനലിലൂടെയുള്ള വ്ളോഗിംഗ് നിര്‍ത്തി എന്ന് പറയുകയാണ് താരങ്ങള്‍ ഇപ്പോള്‍. അതിന്റെ കാരണവും പുതിയ വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇനി ഞങ്ങളുടെ അടുത്തുനിന്ന് ഒരു വ്‌ളോഗ് ഉണ്ടാവാന്‍ സാധ്യത തീരെ കുറവാണെന്ന് പറഞ്ഞാണ് മഞ്ജു സംസാരിക്കുന്നത്. താല്‍ക്കാലികമായി ഞങ്ങള്‍ അത് നിര്‍ത്തി. അതെന്താണ് നിര്‍ത്തിയതെന്ന് ചോദിച്ചാല്‍ രണ്ടുമൂന്നു കാരണങ്ങളുണ്ട്. കൊറോണ സമയത്ത് ഞങ്ങള്‍ക്ക് ഒരുമിച്ച് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചും ഞങ്ങളുടെ സ്ട്രസ്സ് റിലീഫിന് വേണ്ടിയും തുടങ്ങിയതാണിത്.
undefined
അതില്‍ നിന്നൊരു വരുമാനം ഉണ്ടാവണമെന്നും ഞങ്ങളുടെ ജീവിതമാര്‍ഗം ആവണമെന്നും കരുതി തുടങ്ങിയതല്ല. അതുപോലെ തന്നെ കാര്യമായ വരുമാനം ഒന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടുമില്ല. ഇതിനെ വളരെ സീരിയസായി കാണുന്നവരും ഇതൊരു ജീവിതമാര്‍ഗമായി കൊണ്ടുപോകുന്ന ഒത്തിരി വ്ളോഗര്‍മാരുണ്ട്. അവര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. ഞങ്ങള് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് നില്‍ക്കുന്നു എന്നല്ലാതെ ക്വാളിറ്റിയുള്ള യാതൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുപോലെ ഞങ്ങള്‍ രണ്ടു പേരും തിരക്കിലാണ്. സിമി പുതിയതായി ഒരു ബിസിനസ് തുടങ്ങി. ഞാനും രണ്ട്, മൂന്ന് പ്രൊജക്ടുകളുമായി തിരക്കിലാണെന്ന് മഞ്ജു പറയുന്നു.
വ്‌ലോഗ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ച സ്ഥിതിക്ക് വെബ് സീരീസ് ചെയ്താലോ എന്നൊരു ആലോചനയുണ്ട്. ഇനി അതല്ലെങ്കില്‍ ചെറിയ കഥകള്‍ ആയിട്ട് 15 മിനിറ്റ് വരുന്ന വീഡിയോ ചെയ്യാമെന്ന് കരുതുന്നു. അതില്‍ നിങ്ങളുടെ അഭിപ്രായം എന്താണെന്നാണ് മഞ്ജുവും സിമിയും ചോദിക്കുന്നത്.
'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഒടിടിക്കാര്‍ക്ക് വേണ്ട': വെളിപ്പെടുത്തലുമായി ബോളിവുഡ് സംവിധായകന്‍