സ്ക്രീനില്‍ വില്ലത്തി, ജീവിതത്തില്‍ അമ്മയാകുന്നു: സന്തോഷത്തില്‍ ജിസ്മി

By Web Team  |  First Published Oct 4, 2023, 8:05 AM IST

വളരെ ആകസ്മികമായാണ് ജിസ്‌മി രണ്ടാമത് വിവാഹിതയയെന്ന വാർത്ത പ്രേക്ഷകർ ഏറ്റെടുത്തത്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചെങ്കിലും ആദ്യം ആർക്കും മനസിലായിരുന്നില്ല.


തിരുവനന്തപുരം:  സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിയെടുക്കുന്ന വില്ലത്തി കഥാപാത്രങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ജിസ്മി. ഹിറ്റ് പരമ്പരകളായ മഞ്ഞില്‍ വിരിഞ്ഞ പൂവ്, കാര്‍ത്തിക ദീപം, എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്മി വില്ലത്തിയായിരുന്നു.

വളരെ ആകസ്മികമായാണ് ജിസ്‌മി രണ്ടാമത് വിവാഹിതയയെന്ന വാർത്ത പ്രേക്ഷകർ ഏറ്റെടുത്തത്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചെങ്കിലും ആദ്യം ആർക്കും മനസിലായിരുന്നില്ല. പിന്നീട് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ കണ്ടത്തോടെയാണ് എല്ലാവരും വിവാഹ വിവരം അറിയുന്നത്. ഇപ്പോള്‍ മിഥുന്‍ ആണ് ജിസ്മിയെ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

Latest Videos

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെക്കുകയാണ് ജിസ്മി. താൻ മൂന്ന് മാസം ഗർഭിണിയാണെന്ന് അറിയിക്കുകയാണ് താരം. ആദ്യ മാസത്തെ സ്കാൻ റിപ്പോർട്ടിന്റെ ചിത്രത്തിനൊപ്പമാണ് താരം സന്തോഷം അറിയിച്ചത്. കൂടാതെ മിഥുൻ ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി സഹ താരങ്ങളാണ് ജിസ്മിക്ക് ആശംസയറിച്ച് എത്തുന്നത്. യുവകൃഷ്ണയും അക്കിനയും ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jizmy Jis (@jismyjiz)

2020ല്‍ ആയിരുന്നു ജിസ്മിയുടെ ആദ്യവിവാഹം. ക്യാമറാമാന്‍ ഷിന്‍ജിത്തായിരുന്നു താരത്തിന്‍റെ ഭര്‍ത്താവ്. വിവാഹചിത്രങ്ങളെല്ലാം വൈറലായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ജിസ്മി നടത്തിയ ചോദ്യ ഉത്തരവേള വൈറലായിരുന്നു. കാര്‍ത്തിക ദീപത്തിലെയും, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നിങ്ങനെ രണ്ട് പരമ്പരകളിലെയും വില്ലത്തി കഥാപാത്രങ്ങളെ ഒരുമിച്ചു കൊണ്ടു പോകുന്നത് എങ്ങനെയാണെന്നുള്ള ചോദ്യത്തിന് നടി ഉത്തരം പറഞ്ഞിരുന്നു. 

എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ടാസ്‌ക് തന്നെയാണ്. പക്ഷെ ഞാനത് ആസ്വദിച്ചാണ് ചെയ്യുന്നതെന്നും ജിസ്മി പറയുന്നു. രണ്ടുപരമ്പരകളില്‍ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ? അപ്പോള്‍ എത്രയാണ് ശമ്പളം എന്ന ചോദ്യത്തിന് പെണ്‍കുട്ടികളുടെ പ്രായവും ശമ്പളവും ചോദിയ്ക്കാന്‍ പാടില്ല എന്നാണ് ജിസ്മിയുടെ അഭിപ്രായം.

ബിഗ്ബോസ് തമിഴ് സീസണ്‍ 7ന് ഗംഭീര തുടക്കം: കൂടുതല്‍ പ്രതിഫലം സര്‍പ്രൈസ് താരത്തിന്.!

ഇന്‍സ്റ്റഗ്രാമിലെ ചൂടന്‍ താരം ബിഗ്ബോസില്‍ വന്നാല്‍.!

click me!