ആദിപുരുഷ് ഷോയില്‍ ഹനുമാന് വേണ്ടിയുള്ള സീറ്റിൽ ഇരുന്നയാള്‍ക്ക് മര്‍ദ്ദനം - വിഡിയോ

By Web Team  |  First Published Jun 16, 2023, 6:24 PM IST

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നത് ഏറെ ശ്രദ്ധിനേടിയിരുന്നു.


ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കുന്ന എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ നായകന്‍ ബാഹുബലി താരം പ്രഭാസാണ്. ഇന്നാണ് ചിത്രം റിലീസായത്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഇന്ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ 4 മണി മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ട്വിറ്ററില്‍ പ്രേക്ഷകരുടെയും ട്രേഡ് അനലിസ്റ്റുകളുടെയും ആദ്യ പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.

അതേ സമയം മറ്റൊരു വലിയ പ്രത്യേകതയുമായാണ് ചിത്രം എത്തിയത്. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നത് ഏറെ ശ്രദ്ധിനേടിയിരുന്നു. സംവിധായകന്റെ നിർദേശത്തെ തുടർന്ന് തിയറ്റർ ഉടമകൾ തിയറ്ററിൽ ഹനുമാന് വേണ്ടി സീറ്റൊഴിച്ചിടാൻ തീരുമാനിച്ചിരുന്നു.

Latest Videos

എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന ഒരു വീഡിയോ പ്രകാരം തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം ഏറ്റുവെന്നാണ് പറയുന്നത്. ഹൈദരാബാദില്‍ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം. കാർത്തിക് നാഗ എന്ന ആളുടെ ട്വിറ്ററിലൂടെയാണ് ഈ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നത്. ഹൈദരാബാദിലെ ബ്രഹ്മാരംഭ തിയറ്ററില്‍ അതിരാവിലെ നടന്ന ഫാൻസ് ഷോയ്ക്കിടെയാണ് മദർനമുണ്ടായതെന്ന് കാർത്തിക്കിന്‍റെ ട്വീറ്റില്‍ പറയുന്നു. 

A person was attacked by Prabhas fans for sitting in a seat allocated to Lord Hanuman in Bramarambha theatre Hyderabad in the early hours of this morning. (Audio muted due to abusive words) pic.twitter.com/2dkUhQFNVi

— Kartheek Naaga (@kartheeknaaga)

അതേ സമയം തന്നെ 'ആദിപുരുഷ്' പ്രദർശിപ്പിക്കുന്ന തിയറ്ററിൽ കുരങ്ങൻ എത്തിയ വീഡിയോയും വൈറലാകുന്നുണ്ട്. സോഷ്യൽമീഡിയയിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ആദിപുരുഷ് കളിക്കുന്ന തിയേറ്ററിലെ ചുമരിലെ ദ്വാരത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്ന സമയം കുരങ്ങൻ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത്. എന്നാല്‍ എവിടെയാണ് സംഭവമെന്ന് വ്യക്തമായിട്ടില്ല. 

'രാവണന്റെ തല എന്താ ഇങ്ങനെ ?'; 'ആദിപുരുഷ്' വിഎഫ്എക്സിനെതിരെ വ്യാപക ട്രോൾ

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററിൽ സിനിമ കാണാൻ കുരങ്ങൻ...! വീഡിയോ

click me!