ബാല തന്നെയാണ് 'വണങ്കാനി'ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം അറിയിച്ചത്.
ബാലയുടെ സംവിധാനത്തില്‍ സൂര്യ അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ‘വണങ്കാന്‍’. പിതാമഹന്റെ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ പ്രേക്ഷകരും ആവേശത്തിൽ ആയിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങിയ സിനിമയിൽ നിന്നും സൂര്യ പിന്മാറി. തിരക്കഥയിൽ ബാല വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിവരം. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ‘വണങ്കാനി’ൽ നിന്നും താനും പിന്മാറിയെന്ന് പറയുകയാണ് മമിത.
‘‘ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്‌ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ ഉണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും. എനിക്ക് അതിന് കഴിയുമായിരുന്നില്ല. കോളേജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് വണങ്കാനിൽ നിന്നും മാറേണ്ടി വന്നത്”, എന്ന് മമിത പറയുന്നു. പ്രണയ വിലാസം സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിടെ ആയിരുന്നു നടിയുടെ പ്രതികരണം.
'മോഹൻലാൽ നാച്ചുറൽ ആക്ടർ, ദൃശ്യത്തിൽ അദ്ദേഹത്തെ കാണാനാവില്ല'; സെൽവരാഘവൻ
ബാല തന്നെയാണ് 'വണങ്കാനി'ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം അറിയിച്ചത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. 'വണങ്കാൻ' എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‍ത് ഏകകണ്ഠമായി തീരുമാനിച്ചുവെന്നും ബാല പറഞ്ഞിരുന്നു.