60 സെക്കന്‍റ് വീഡിയോ വൻ ഹിറ്റ്; പിന്നാലെ പുതിയ പരീക്ഷണം, 4218 കിലോ മീറ്റർ താണ്ടാൻ കാർത്തിക് സൂര്യ

By Web TeamFirst Published Oct 19, 2024, 4:52 PM IST
Highlights

അറുപത് സെക്കന്റുള്ള ഒരു ഷോര്‍ട്ട് വീഡിയോയ്ക്ക് വേണ്ടി കാര്‍ത്തിക് സൂര്യ എടുത്ത എഫേര്‍ട്ടും, ചെലവാക്കിയ പൈസയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങുമായി.

വീഡിയോ ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന വ്‌ളോഗര്‍ ആണ് കാര്‍ത്തിക് സൂര്യ. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതും മികച്ചതുമാക്കാന്‍ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലെ, അറുപത് ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി അറുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഏറ്റവുമൊടുവിലെ കാര്‍ത്തിക് സൂര്യ ചെയ്ത പരീക്ഷണം.

ഒന്‍പത് ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ ആ വീഡിയോയ്ക്ക് പിന്നിലെ ബാക്ക് സ്റ്റോറി, ഓരോ ദിവസവും കാര്‍ത്തിക് സൂര്യ വീഡിയോ ആക്കി പങ്കുവച്ചിരുന്നു. അറുപത് സെക്കന്റുള്ള ഒരു ഷോര്‍ട്ട് വീഡിയോയ്ക്ക് വേണ്ടി കാര്‍ത്തിക് സൂര്യ എടുത്ത എഫേര്‍ട്ടും, ചെലവാക്കിയ പൈസയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങുമായി. ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ആ പരിപാടിക്ക് ചെലവായത്. നല്ല രീതിയിലുള്ള അംഗീകാരവും സ്വീകാര്യതയും ആ വീഡിയോയ്ക്ക് കിട്ടിയിരുന്നു. കേരള ടൂറിസം മിനിസ്റ്റര്‍ അടക്കം പലരും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

Latest Videos

ആ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇതുപോലുള്ള വീഡിയോകള്‍ ഇനിയും വേണം എന്ന് സബ്‌സ്‌ക്രൈബേഴ്‌സ് ആവശ്യം ഉന്നയിച്ചിരുന്നു. അത് പ്രകാരം പുതിയ പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ് കാര്‍ത്തിക് സൂര്യ. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്ര!. ദ വിവേക് എക്‌സ്പ്രസ് എന്ന ട്രെയിനില്‍ കന്യാകുമാരി മുതല്‍ ആസാമിലെ ദിബ്രുഗഡ് വരെയാണ് യാത്ര. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിന്‍ യാത്രയാണ്. എല്ലാ സജ്ജീകരണങ്ങളോടെയും കാര്‍ത്തിക് സൂര്യ കന്യാകുമാരിയില്‍ നിന്ന് യാത്ര ആരംഭിച്ചു.

'ഗംഭീര ആക്ഷൻ ത്രില്ലർ', ജോജു ജോർജിന്റെ 'പണി' കണ്ട് ഫ്ലാറ്റായി കാർത്തിക് സുബ്ബരാജ് !

ഏറ്റവും മോശം റിവ്യു ഉള്ള ട്രെയിന്‍ കൂടെയാണിത്. സ്ലീപ്പറിലും, എസിയിലും എല്ലാം കാര്‍ത്തിക് സൂര്യ ടിക്കറ്റ് എടുത്തിട്ടുണ്ട്. അതുകൊണ്ട് വിശദമായ ഒരു ട്രെയിന്‍ റിവ്യു തന്നെ പ്രതീക്ഷിക്കാം. ട്രെയിനില്‍ വച്ച് എന്തൊക്കെ ചെയ്യണം എന്ന ഒരു ഐഡിയ മനസ്സിലുണ്ട്. പക്ഷേ ആസാമിലെത്തിയിട്ട് എന്ത് ചെയ്യണമെന്ന് ഒരു തേങ്ങാപ്പിണ്ണാക്കും അറിയില്ല. ആസാം എക്‌സ്‌പ്ലോര്‍ ചെയ്യാം, അത് നിങ്ങള്‍ക്കും കാണിക്കാം. എന്ത് സംഭവിക്കും എന്ന് നേരിട്ടറിയാം. ഇതൊരു പെര്‍ഫക്ട് സംഭവമായിരിക്കും എന്നൊന്നും പറയുന്നില്ല, നല്ലതാവണം എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് തുടങ്ങുകയാണ് എന്നും താരം പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!