അനിരുദ്ധും ഇന്ദ്രജയുമായുള്ള പ്രശ്നങ്ങൾ കുടുംബവിളക്ക് പരമ്പരയെത്തന്നെ ഉലയ്ക്കുകയാണ്.
പ്രേക്ഷകപ്രിയം ഏറെയുള്ള പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്ര (Sumithra) എന്ന സ്ത്രീയുടെ ജീവിതകഥയാണ് പരമ്പരയുടെ മുഖ്യ വിഷയമെങ്കിലും, ആവേശകരമായ മറ്റ് ഒരുപാട് കാര്യങ്ങളും പരമ്പര പറഞ്ഞുവയ്ക്കുന്നുണ്ട്. കുടുംബത്തെ അത്രയധികം സ്‌നേഹിക്കുന്ന സുമിത്രയ്ക്ക് നേരിടേണ്ടി വരുന്നത് തനിക്കു നേരെയുള്ള വെല്ലുവിളികളുംകുടുംബത്തിന് നേരെയുള്ള വെല്ലുവിളികളുമാണ്. വേദിക (Vedika) എന്ന പ്രശ്‌നം തല്ക്കാലത്തേക്ക് അടങ്ങിയെങ്കിലും തന്റെ കുടുംബത്തിന് നേരെയുള്ള മറ്റൊരു പ്രശ്‌നത്തില്‍ പെട്ടിരിക്കുകയാണ് സുമിത്ര.
സുമിത്രയുടെ മകനായ അനിരുദ്ധാണ് ഇത്തവണത്തെ പ്രശ്‌നത്തിന്റെ പ്രധാന വിഷയം. തന്റെ സീനിയര്‍ ഡോക്ടര്‍ ഇന്ദ്രജയുമായുള്ള അനിരുദ്ധിന്റെ അതിരുകവിഞ്ഞ സൗഹൃദം ഇതിന് മുന്നേയും പരമ്പരയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടെ പ്രശ്‌നഭരിതമായിരിക്കയാണ്. ഇന്ദ്രജയുമായുള്ള അനിരുദ്ധിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഇപ്പോള്‍ സുമിത്ര തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഇന്ദ്രജയോട് മാന്യമായ ഭാഷയില്‍ പല തവണ പറഞ്ഞെങ്കിലും കേള്‍ക്കാത്തതിനാല്‍ താക്കീതുമായാണ് സുമിത്ര ഇനിയെത്തുന്നത്. എന്നാല്‍ അപമാനംകൊണ്ട് എരിയുന്ന ഇന്ദ്രജയാകട്ടെ ഏത് വിധേയവും സുമിത്രയുടെ കുടുംബത്തെ ഒന്നാകെ മോശപ്പെടുത്താനുള്ള പുറപ്പാടിലുമാണ്.
ഏറ്റവും പുതിയ എപ്പിസോഡില്‍ സുമിത്ര ഇന്ദ്രജയെ കണ്ട് പറയുന്നത് അനിരുദ്ധുമായുള്ള എല്ലാവിധ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും, ഇനിയും ഇതുപോലെ ആരോടും ചെയ്യരുതെന്നുമാണ്. കൂടാതെ അനിരുദ്ധിനേയും ഇന്ദ്രജയേയും ഒന്നിച്ച് ഡ്യൂട്ടിക്ക് വയ്ക്കരുതെന്ന് ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറോടും സുമിത്ര പറയുന്നുണ്ട്. ഇതേ ഹോസ്പിറ്റലില്‍ ഡോക്ടറായി വര്‍ക്ക് ചെയ്യുന്ന അനിരുദ്ധിന്റെ ഭാര്യയായ അനന്യയ്ക്ക് മനഃപൂര്‍വ്വം ഡ്യൂട്ടി സമയം മാറ്റി നല്‍കുന്നത് ഇന്ദ്രജയാണെന്നും, അത് ഇനിയും അനുവദിക്കരുതെന്നും സുമിത്ര പറയുന്നുണ്ട്.
എന്നാല്‍ തനിക്കുണ്ടായ അപമാനത്തിനെല്ലാം സുമിത്രയേയും വീട്ടുകാരേയും മോശപ്പെടുത്തിയേ അടങ്ങുവെന്നാണ് ഇന്ദ്രജ പറയുന്നത്. സുമിത്രയുടെ ഭീഷണി തന്നോട് വേണ്ടെന്നും, തന്റെ വീട്ടില്‍വന്ന് സുമിത്ര നടത്തിയ അപമാനത്തിന്റെ ഇരട്ടിയായി തിരികെ നല്‍കിയേ താന്‍ അടങ്ങുകയുള്ളുവെന്നും ഇന്ദ്രജ സുമിത്രയെ വെല്ലുവിളിക്കുന്നുണ്ട്. ഒരു പരുവത്തില്‍ വേദിക അടങ്ങിയപ്പോഴേക്കും അടുത്ത പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ് സുമിത്ര. വേദികയെ പോലെ വലിയ കുഴപ്പങ്ങള്‍ ഇന്ദ്രജയും ഉണ്ടാക്കുമോ എന്ന ആകാംക്ഷയിലാണ് കുടുംബവിളക്ക് ആരാധകര്‍.