സഹോദരിമാരുടെ ജീവിതം ഒരു പൊലീസ് കള്ളൻ കഥയായി പറയുന്ന പരമ്പരയാണ് തൂവൽസ്പർശം.
അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം (Thoovalsparsham). പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. പക്ഷെ മാളുവാണ് താന്‍ തേടുന്ന കള്ളിയെന്നുമാത്രം ശ്രേയ അറിയുന്നില്ല. തുടക്കത്തില്‍ വലിയ പ്രേക്ഷക സ്വീകാര്യത കിട്ടിയിരുന്ന പരമ്പരയ്ക്ക് പിന്നീട് റേറ്റിംഗില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടേണ്ടിവന്നു. എന്നാലും മനോഹരമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ടുതന്നെയാണ് പരമ്പര പോകുന്നത്. എന്നാല്‍ വരുന്ന 22-ാം തിയ്യതി മുതല്‍ പരമ്പരയുടെ സംപ്രേഷണസമയം മാറ്റുകയാണ്.
undefined
ഇനിമുതല്‍ ഉച്ചയ്ക്ക് 2 മണിക്കായിരിക്കും പരമ്പര സംപ്രേഷണം ചെയ്യുക. എന്നാല്‍ സമയത്തിലെ മാറ്റം അറിഞ്ഞതുമുതല്‍ പരമ്പരയുടെ ആരാധകര്‍ സങ്കടത്തിലും ദേഷ്യത്തിലുമാണ്. രാത്രി 08.30 ന് ആയിരുന്നു പരമ്പര സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ സമയം മാറ്റിയത് പരമ്പര കാണാന്‍ പറ്റാത്ത തരത്തിലേക്ക് ആയിരിക്കുന്നുവെന്നാണ് പലരും കമന്റായി പറയുന്നത്.
പരമ്പരയുടെ റേറ്റിംഗ് പ്രശ്‌നങ്ങളാണോ, പരമ്പര പതിയെ നിര്‍ത്താന്‍ പോകുകയാണോ എന്നെല്ലാമാണ് പലരുടേയും സംശയം. കൂടാതെ ശ്രേയയ്ക്ക് ശബ്ദം നല്‍കിയിരുന്ന ആള്‍ മാറിയതും പലരും പ്രശ്‌നമായി പറയുന്നുണ്ട്. പണ്ടത്തെ ശബ്ദം തന്നെയായിരുന്നു നല്ലതെന്നും, ഇപ്പോഴുള്ളത് പ്രായം തോന്നിക്കുന്ന ശബ്ദമാണെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പരമ്പരയുടെ സമയം മാത്രമല്ല മാറുന്നതെന്നും, ഇനി വരാന്‍ പോകുന്നത് അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങള്‍ ആണെന്നുമാണ് പുതിയ പ്രൊമോയിലൂടെ കഥാപാത്രങ്ങള്‍തന്നെ പറയുന്നത്.