രോ​ഹിത്തിനെ വേദിക തട്ടിയെടുക്കുമോ? അങ്കലാപ്പിൽ ശ്രീനിലയം: കുടുംബവിളക്ക് റിവ്യു

By Web Team  |  First Published Sep 5, 2023, 10:17 PM IST

ശ്രീനിലയത്തില്‍ സരസ്വതിയമ്മയാണ് ആകെ പ്രശ്‌നമുണ്ടാക്കുന്നത്.


ശീതള്‍ ഗര്‍ഭിണിയായതോടെ, മകളെ നോക്കാനായി സുമിത്രയും രോഹിത്തും അങ്ങോട്ടേക്ക് പോയിരുന്നു. എന്നാല്‍ ചില കോപ്ലിക്കേഷനുകള്‍ ശീതളിന് ഉള്ളതുകൊണ്ടും മറ്റുമായി സുമിത്രയ്ക്ക് താല്‍ക്കാലികമായി അവിടെ തുടരേണ്ടി വന്നു. സച്ചിന്റെ വീട്ടില്‍ സുമിത്ര തുടരേണ്ടി വന്നതോടെ ശ്രീനിലയത്തിലെ കാര്യങ്ങള്‍ വേദിക ഏറ്റെടുത്തിരിക്കയാണ്.

സുമിത്ര ഇല്ലാത്ത ദിവസം അതിരാവിലെ വേദിക രോഹിത്തിനുള്ള ചായയുമായി ചെല്ലുന്നുണ്ട്. അതെല്ലാം കാണുന്ന സരസ്വതിയമ്മയ്ക്ക് ആകെ വെപ്രാളമാണ്. ഇതിനിടെ സുമിത്രയുടെ സ്നേഹത്തെ കുറിച്ച് രോ​ഹിത്തിനോട് വേദിക സംസാരിക്കുന്നുണ്ട്. എന്നാൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനാണ് വേദികയോട് രോഹിത്ത് പറയുന്നത്. ഇതെല്ലാം കാണുന്ന സരസ്വതിയമ്മ ചിന്തിക്കുന്നത് വേദിക രോഹിത്തുമായി അടുക്കാന്‍ ശ്രമിക്കുകയാണെന്നാണ്. അത് അപ്പോള്‍ത്തന്നെ മകള്‍ ശരണ്യയെ വിളിച്ച് അറിയിക്കാന്‍ സരസ്വതി ശ്രമിക്കുന്നെങ്കിലും, സംഗതി ആകെ പാളുന്നുണ്ട്. 

Latest Videos

സുമിത്ര സച്ചിന്റെ വീട്ടുകാർക്ക് നല്ല ആശ്വാസമാകുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസം സുമിത്ര പോയാല്‍ അതൊരു സങ്കടമാകുമല്ലോ എന്നാണ് അവരുടെ ചിന്ത. 'ആന്റിക്ക് രണ്ട് ദിവസം കഴിഞ്ഞ് പോയാല്‍ പോരെ' എന്നാണ് സച്ചിന്‍ ചോദിക്കുന്നത്. അതിന് സ്‌നേഹത്തോടെയാണ് സുമിത്ര ഉത്തരം പറയുന്നതും. ഇപ്പോള്‍ ശീതള്‍ ഓക്കെയായല്ലോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആന്റി വരാമെന്നും സുമിത്ര പറയുന്നുണ്ട്.

ശ്രീനിലയത്തില്‍ സരസ്വതിയമ്മയാണ് ആകെ പ്രശ്‌നമുണ്ടാക്കുന്നത്. വേദിക വീട്ടില്‍ കാര്യക്കാരിയായതാണ് സരസ്വതിയമ്മയെ ആകെ ചൊടിപ്പിച്ചിരിക്കുന്നത്. രോഹിത്തിന് ചോറ് വിളമ്പുന്ന വേദികയോട് സരസ്വതി വളരെ മോശമായി പെരുമാറുന്നുണ്ട്. എന്നാല്‍ വേദിക അതൊന്നും കാര്യമാക്കുന്നേയില്ല. രോഹിത്തിന്റെ മകളോടും സരസ്വതി മോശമായി സംസാരിക്കുന്നുണ്ട്. അതിനിടെ വേദിക കുഴഞ്ഞുവീഴുന്നു. ഉടനെ തന്നെ രോഹിത്ത് വേദികയെ എടുത്ത് അകത്ത് കൊണ്ടുപോയി കിടത്തി. 

ആ സമയത്താണ് സുമിത്ര രോഹിത്തിന്റെ ഫോണിലേക്ക് വിളിക്കുന്നത്. തക്കംനോക്കി സരസ്വതി ഫോണ്‍ എടുത്ത് വേദികയെ രോഹിത്ത് മുറിയിലേക്ക് എടുത്തുകൊണ്ടു പോയെന്ന് ഉൾപ്പടെ വളരെ മോശമായി സംസാരിക്കുകയായിരുന്നു. ആദ്യമെല്ലാം രോഹിത്തിന്റെ ഭാഗത്തുനിന്നും സുമിത്ര സംസാരിച്ചെങ്കിലും, ഏതോ ഒരു നിമിഷത്തില്‍ സുമിത്രയും രോഹിത്തിനെ സംശയിക്കുന്നുണ്ട്. 

'ഇന്ത്യാക്കാരനെന്ന് പറയുന്നതിൽ അഭിമാനം, ഐ ലവ് ഇന്ത്യ'; ഒമർ ലുലു

ശേഷം സുമിത്ര രോഹിത്തിനെ വിളിച്ച് ചൂടായി സംസാരിക്കുന്നുമുണ്ട്. സരസ്വതിയമ്മ എല്ലാവരോടും വേദികയേയും രോഹിത്തിനേയു കുറിച്ച് മോശമായി പറയുകയും ചെയ്യുന്നു. എന്നാല്‍ മടങ്ങിയെത്തുന്ന സുമിത്ര സരസ്വതിയമ്മയുടെ വായടപ്പിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. അത്രനേരം നമ്മളും സുമിത്രയെ സംശയിച്ചിരുന്നെങ്കിലും, എല്ലാം പെട്ടന്നുതന്നെ മാറി മറിയുകാണ്. വീട്ടിലെ എല്ലാ കാര്യങ്ങളും മനോഹരമായി നടത്തിയതിന് സുമിത്ര വേദികയെ അഭിനന്ദിക്കുന്നുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

click me!