'ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുകയെന്നത് ഏറ്റവും വലിയ ഗിഫ്റ്റാണ്'; മകനെക്കുറിച്ച് സബീറ്റ ജോര്‍ജ്

By Web Team  |  First Published May 9, 2024, 6:43 PM IST

മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയത് സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥയോടെയാണ്.


'ചക്കപ്പഴം' എന്ന പരമ്പരയിലെ ലളിതാമ്മയായി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് സബീറ്റ ജോര്‍ജ്. സീരിയലില്‍ നിന്നും പിന്മാറിയെങ്കിലും സബീറ്റയുടെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. സീരിയലില്‍ നിന്നും മാറി ഇപ്പോള്‍ നടി സിനിമകളില്‍ കൂടുതല്‍ സജീവമാവുകയാണ്. സോഷ്യല്‍ മീഡിയയില്‍ സബീറ്റ ഏറ്റവും അധികം സംസാരിക്കുന്നത് അമ്മ എന്ന വികാരത്തെ കുറിച്ചാണ്. അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ മാക്‌സിന്റെ ഓര്‍മകള്‍ നടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ വീണ്ടും, മാക്‌സിന്റെ ഒരു ചിത്രവുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് സബീറ്റ. 'എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയാലിസിസ് കഴിഞ്ഞതിന് ശേഷം എന്റെ മാലാഖ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ. ഓരോ ദിവസവും നിന്നെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു കുഞ്ഞേ. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റാണ് എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട്' എന്ന് സബീറ്റ പറയുന്നു.

Latest Videos

undefined

വിദേശരാജ്യത്ത് വച്ചായിരുന്നു സബീറ്റ മകന് ജന്മം നല്‍കിയത്. സി-സെക്ഷനില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പറ്റിയ കൈപ്പിഴകാരണം മകനെ അപ്പോള്‍ തന്നെ കൈവിട്ടുപോകേണ്ട അവസ്ഥയായിരുന്നു. മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയത് സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥയോടെയാണ്.

മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് വിധിയെഴുതിയ മകനെ പന്ത്രണ്ട് വര്‍ഷം സബീറ്റ ജീവിതത്തോട് ചേര്‍ത്തുവച്ചു. തനിക്ക് കിട്ടിയ ഏറ്റവും വലിയ, വിലമതിക്കാന്‍ കഴിയാത്ത സമ്മാനം തന്നെയാണ് മകന്‍ എന്ന് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. മാക്‌സിനെ കൂടാതെ ഒരു മകളും തനിക്കുള്ളതായി സബീറ്റയ്ക്കുണ്ട്. ചക്കപ്പഴത്തിലെ സബീറ്റയുടെ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. 

മജു ചിത്രം 'പെരുമാനി' നാളെ തിയറ്ററുകളിലേക്ക്; കാണാനുള്ള കാരണങ്ങൾ..

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!