പരമ്പരകളിലൂടെതന്നെ മലയാളിക്ക് സുപരിചിതരായ രണ്ട് താരങ്ങള്‍ ഒന്നിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് പ്രേക്ഷകര്‍. ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ചാന്ദ്രയൊന്നിച്ചുള്ള ചിത്രവും കിഷോർ പങ്കുവച്ചു.
സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. സിനിമയോടൊപ്പം തന്നെ നിരവധി പരമ്പരകളില്‍ മികച്ച വേഷം ചെയ്‍ത് ശ്രദ്ധ നേടാന്‍ താരത്തിനായി. സോഷ്യല്‍മീഡിയയില്‍ സജീവമായ കിഷോര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാംതന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ തന്റെ മിനി സ്‌ക്രീനിലേക്കുള്ള മടങ്ങിവരവ് അറിയിച്ചിരിക്കുകയാണ് താരം. എന്നാല്‍ കിഷോര്‍ സത്യയ്‌ക്കൊപ്പം തങ്ങളുടെ പ്രിയതാരമായ ചാന്ദ്ര ലക്ഷ്‍മണും തിരികെയെത്തുന്ന സന്തോഷത്തിലാണ് പ്രേക്ഷകര്‍.
നീണ്ട ഇടവേളയ്ക്കുശേഷമാണ് ചാന്ദ്ര ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നത്. തമിഴ് ചലചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് മലയാളത്തിലായിരുന്നു ചാന്ദ്രയുടെ മിക്ക പ്രൊജക്ടുകളും. സ്വന്തം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രമായിരുന്നു ചാന്ദ്രയെ മലയാളിക്ക് സുപരിചിതയാക്കിയത്. നവംബര്‍ മുതല്‍ സംപ്രേഷണം ആരംഭിക്കുന്ന സ്വന്തം സുജാത എന്ന പരമ്പരയിലാണ് കിഷോര്‍ സത്യയും ചാന്ദ്രയും ഒന്നിച്ചെത്തുന്നത്. പരമ്പരകളിലൂടെതന്നെ മലയാളിക്ക് സുപരിചിതരായ രണ്ട് താരങ്ങള്‍ ഒന്നിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് പ്രേക്ഷകര്‍. ഷൂട്ടിംഗ് സെറ്റില്‍ നിന്ന് ചാന്ദ്രയൊന്നിച്ചുള്ള ചിത്രത്തിനൊപ്പം മടങ്ങിവരവ് അറിയിച്ചുകൊണ്ടുള്ള കുറിപ്പും മിനിസ്‍ക്രീനില്‍ ഡോ. ബാലചന്ദ്രനായി ശ്രദ്ധേയനായ കിഷോര്‍ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിങ്ങനെ
പ്രകാശനും സുജാതയും വരുന്നു. ഒരു ഇടവേളക്ക് ശേഷം ഞാന്‍ വീണ്ടും മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നു. നവംബര്‍ ആദ്യവാരം മുതല്‍ സൂര്യ ടീവിയില്‍ നിങ്ങളുടെ പ്രകാശനായി. കൂടെ സുജാതയായി ചന്ദ്ര ലക്ഷ്‍മണും ഉണ്ട്. 'സ്വന്തം സുജാത', മെഗാ സീരിയലിന്റെ പതിവ് കേട്ടുകാഴ്‍ചകള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ നിങ്ങള്‍ എന്നിലൂടെ കാണാത്ത കഥാപാത്രവും, രൂപവും ശരീരഭാഷയും, അങ്ങനെ ചില കുഞ്ഞു ശ്രമങ്ങള്‍ എന്റെ ഭാഗത്തുനിന്നും ഉണ്ട് കേട്ടോ. അന്‍സാര്‍ ഖാന്‍ ആണ് സംവിധാനം. എഴുത്ത് സംഗീത മോഹനും.