'ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് പതിനാല് വര്‍ഷമായെന്ന് തോന്നുന്നേയില്ല' : വീഡിയോ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

By Web Team  |  First Published Nov 12, 2020, 9:10 PM IST

നീണ്ട പതിനാലുവര്‍ഷമായി ലക്ഷ്മി മിനിസ്‌ക്രീന്‍, റേഡിയോ ജോക്കിയായി നിറഞ്ഞുനില്‍ക്കുന്നതിന്റെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.


സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക് ടിവി അവതാരകര്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. എന്നാല്‍ താന്‍ ക്യാമറയ്ക്കു മുന്നിലെത്തിയിട്ട് ചുരുങ്ങിയ കാലമല്ല, ഒരുപാടായെന്ന് പറയുകയാണ് ലക്ഷ്മിയിപ്പോള്‍. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയാണ് നിറഞ്ഞ കയ്യടികളോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നീണ്ട പതിനാലു വര്‍ഷമായി ലക്ഷ്മി മിനിസ്‌ക്രീന്‍, റേഡിയോ ജോക്കിയായി നിറഞ്ഞു നില്‍ക്കുന്നതിന്റെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. പതിനാലുവര്‍ഷമായെന്ന് ഓര്‍ക്കാന്‍പോലും വയ്യെന്നും, വീഡിയോ ഉണ്ടാക്കിനല്‍കിയ ആരാധികയ്ക്ക് നന്ദിയും പറഞ്ഞാണ് വീഡിയോയുടെ കൂടെതന്നെ താരം ഒരു കുറിപ്പും പങ്കുവച്ചത്. ലക്ഷ്മിക്കുപോലും ഓര്‍മ്മയില്ലാത്ത ക്യാമറയ്ക്കു മുന്നിലെ നീണ്ട വര്‍ഷങ്ങള്‍ ഒരു വീഡിയോയിലാക്കിയത് അമ്മുക്കുട്ടിയെന്ന ആരാധികയാണ്.

Latest Videos

ലക്ഷ്മിയുടെ കുറിപ്പ് വായിക്കാം

'ഞാന്‍ ഈ സ്‌ക്രീനില്‍ ഇങ്ങനെ എത്തിയിട്ട് 14 കൊല്ലം ആയിത്രെ. എനിക്ക് പോലും ഓര്‍മയില്ലാത്ത ഈ സത്യം ഇന്നെന്നെ ഒരു സുന്ദരിക്കുട്ടി ഓര്‍മിപ്പിച്ചു. സത്യം പറഞ്ഞാ എനിക്ക് വിശ്വസിയ്ക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ ഈ വീഡിയോ കണ്ടാല്‍ വിശ്വസിച്ചേ മതിയാവുള്ളൂ. സ്‌ക്രീനില്‍ മാത്രം എന്നെ കണ്ടിട്ടുള്ള ഒരാള്‍ ഈ വീഡിയോ ചെയ്യാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസിലായി. എപ്പളോ തുടങ്ങി ഇപ്പൊ വരെ എത്തി നിക്കണ എന്റെ യാത്രയെപ്പറ്റി ഞാനും ഇപ്പഴാട്ടോ ചിന്തിക്കണേ.. ഒട്ടും പ്രതീക്ഷിക്കാതെ എത്ര പേരാ നമ്മളെയൊക്കെ സ്‌നേഹിക്കണേ. ഒരുപാടൊരുപാട് സ്‌നേഹം അമ്മുക്കുട്ടി.. ഒത്തിരി സന്തോഷം.'

 
 
 
 
 
 
 
 
 
 
 
 
 

ശെരിക്കും 14 വർഷം ആയോ?😳!! Happened to see this video named 14 years of #Lakshmism 🤗 🙄ഞാൻ ഈ സ്‌ക്രീനിൽ ഇങ്ങനെ എത്തിയിട്ട് 14 കൊല്ലം ആയിത്രെ.. എനിക്ക് പോലും ഓർമയില്ലാത്ത ഈ സത്യം ഇന്നെന്നെ ഒരു സുന്ദരിക്കുട്ടി ഓർമിപ്പിച്ചു.🤩 സത്യം പറഞ്ഞാ എനിക്ക് വിശ്വസിയ്ക്കാൻ പറ്റിയിട്ടില്ല . But ഈ video കണ്ടാൽ വിശ്വസിച്ചേ മതിയാവുള്ളൂ 😎 സ്‌ക്രീനിൽ മാത്രം എന്നെ കണ്ടിട്ടുള്ള ഒരാൾ കൊറേ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസിലായി, ഈ വീഡിയോ ചെയ്യാൻ ..🥰 എപ്പളോ തുടങ്ങി ഇപ്പൊ വരെ എത്തി നിക്കണ എന്റെ journeyയെപ്പറ്റി ഞാനും ഇപ്പഴാട്ടോ ചിന്തിക്കണേ...🤗😝 ഒട്ടും പ്രതീക്ഷിക്കാതെ എത്ര പേരാ നമ്മളെയൊക്കെ സ്നേഹിക്കണേ.....🥰🥰 ഒരുപാടൊരുപാട് സ്നേഹം അമ്മുക്കുട്ടി.. ഒത്തിരി സന്തോഷം...❤️ Thank you Ammu Suneed Ammuzz @ammukutty2253 ❤️❤️

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on Nov 10, 2020 at 2:06am PST

click me!