ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മാളവിക മോഹനൻ; വൈറലായി ചിത്രങ്ങള്‍

By Web Team  |  First Published Dec 28, 2022, 1:00 PM IST

ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


കൊച്ചി: കോളിവുഡിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരമാണ് മാളവിക മോഹനൻ . 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളികള്‍ക്ക് പ്രിയങ്കരിയായത്. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി അഭിനയിക്കാന്‍ പോവുകയാണ് നടി എന്നതാണ് ഏറ്റവും അവസാനം വന്ന വാര്‍ത്ത. 'രാജ ഡീലക്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിവിവി എന്റര്‍ടെയ്‍ ൻമെന്റ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. 

Latest Videos

അതേ സമയം തന്നെ  സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാളവികയ്ക്ക് നിരവധി യുവ ആരാധകരുമുണ്ട്.  ഇപ്പോഴിതാ മാളവികയുടെ പുത്തന്‍ ചിത്രങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞ വേഷത്തില്‍ അതീവ ഗ്ലാമറസായാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സാഷ ജയ്റാം ആണ് ഈ ചിത്രങ്ങള്‍ എടുത്തത്.

 

മാളവിക തന്നെയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഈ ഫോട്ടോകള്‍ ഇട്ടത്. കഴിഞ്ഞ ദിവസം ഈ ഫോട്ടോ ഷൂട്ടിന്‍റെ മെയ്ക്കിംഗ് വീഡിയോയും നടി ഷെയര്‍ ചെയ്തു. നിരവധി ആരാധകരാണ് നടിയെ അഭിനന്ദിച്ചും, ചിത്രങ്ങളെ പുകഴ്ത്തിയും കമന്‍റ് ഇടുന്നത്. 

പാ രഞ്‍ജിത്തും വിക്രവും ഒന്നിക്കുന്ന ചിത്രത്തിലും മാളവികയാണ് നായിക. പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ചിയാൻ വിക്രം - പാ രഞ്‍ജിത്ത് കൂട്ടുകെട്ടിന്റേത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് 'തങ്കലാൻ' എന്ന് പേരിട്ടതും പ്രേക്ഷകര്‍ ആഘോഷമാക്കി. ഗംഭീര ലുക്കിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് പോസ്റ്ററില്‍ വിക്രം.  പാര്‍വതിയും മാളവിക മോഹനനൊപ്പം പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 

മാളവിക മോഹനന്‍ ഇനി മലയാളത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് മാത്യു തോമസിനൊപ്പം 'ക്രിസ്റ്റി' എന്ന ചിത്രത്തിലാണ്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

തന്‍റെ വരനെ സര്‍പ്രൈസായി പരിചയപ്പെടുത്തി നടി മാളവിക കൃഷ്ണദാസ്

'ക്രിസ്റ്റി'യുടെ പുത്തൻ പോസ്റ്റര്‍, ക്രിസ്‍മസ് ആശംസകള്‍ നേര്‍ന്ന് മാളവിക മോഹനനും മാത്യു തോമസും

click me!