മേക്കപ്പ് ഒരുക്കങ്ങള്‍, ഉറക്കപ്പിച്ച്, ഭക്ഷണം വാരിക്കൊടുക്കുന്ന അമ്മ, മണ്ഡപത്തിലേക്കുള്ള ഓട്ടം. ആഢഭരമായുള്ള വിവാഹം വ്‌ലോഗില്‍ എല്ലാതരത്തിലും ഒപ്പിയെടുത്തിട്ടുണ്ട്.
കൊച്ചി: നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ താരങ്ങളാണ് മാളവികയും തേജസും. അവതാരകയായും നര്‍ത്തകിയായും മലയാളികളുടെ മനസില്‍ ഇടം നേടിയ മാളവിക തന്റെ യൂട്യൂബ് വ്‌ലോഗിലൂടെയും ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട്. വളരെ പെട്ടെന്ന് പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ താരങ്ങളാണ് തേജസും മാളവികയും.
നായിക നായകനിലൂടെ ആരാധകരെ സമ്പാദിച്ച ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത് അപ്രതീക്ഷിതമായാണ് മലയാളികള്‍ അറിഞ്ഞത്.
കല്യാണ ഒരുക്കങ്ങള്‍ തുടങ്ങിയതുമുതല്‍ മളവിക വ്‌ലോഗുമായി എത്താറുണ്ടായിരുന്നു. കഴിഞ്ഞദിവസം കൊച്ചി എളമക്കരയില്‍ വച്ചായിരുന്നു തേജസ് മാളവികയ്ക്ക് മിന്ന് ചാര്‍ത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം തന്റെ വിവാഹത്തിന്റെ വ്‌ലോഗും പങ്കുവച്ചിരിക്കുകയാണ് മാളവികയിപ്പോള്‍. മാളവിക വിവാഹത്തിന്റേതായി പങ്കുവച്ച ഓരോ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
മാളവികയുടെ വിവാഹദിന ഒരുക്കങ്ങളോടെയാണ് വ്‌ലോഗ് ആരംഭിക്കുന്നത്. ഇന്നലത്തെ (വിവാഹത്തലേന്ന്) ആഘോഷള്‍ക്കുശേഷം ഒട്ടും ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നും, അതുകൊണ്ടാണ് ശബ്ദത്തിന് ഇടര്‍ച്ചയെന്നും താരം പറയുന്നുണ്ട്. അതേ കാര്യംതന്നെ വ്‌ലോഗില്‍ തേജസും പറയുന്നുണ്ട്. കല്ല്യാണരാവിലെ എല്ലായിടത്തും കാണുന്ന കാഴ്ച്ചകളെല്ലാം മാളവികയുടെ വെഡ്ഡിംഗ്‌ഡേ വ്ളോഗിലും കാണാം.
മേക്കപ്പ് ഒരുക്കങ്ങള്‍, ഉറക്കപ്പിച്ച്, ഭക്ഷണം വാരിക്കൊടുക്കുന്ന അമ്മ, മണ്ഡപത്തിലേക്കുള്ള ഓട്ടം. ആഢഭരമായുള്ള വിവാഹം വ്‌ലോഗില്‍ എല്ലാതരത്തിലും ഒപ്പിയെടുത്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍കൊണ്ടുതന്നെ എട്ട് ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ ട്രെന്‍ഡിംഗില്‍ എത്തിയിട്ടുമുണ്ട്.
വീഡിയോയുടെ അവസാനമാണ് മാളവികയുടെ രസകരമായ സംസാരം കേള്‍ക്കാന്‍ സാധിക്കുന്നത്. 'വിവാഹം വളരെ ഭംഗിയായിട്ട് കഴിഞ്ഞു, ഇനി കൊല്ലത്തെ വീട്ടിലേക്ക് പോകുകയാണ്. ഈ വീഡിയോയില്‍ അധികം സംസാരിക്കാന്‍ പറ്റിയിട്ടില്ല. വളരെ സീരിയസായ കാര്യമാണല്ലോ നടന്നത്. പക്ഷെ നല്ല സന്തോഷത്തിലാണ് താന്‍' എന്നുപറഞ്ഞാണ് മാളവിക വ്‌ലോഗ് അവസാനിപ്പിക്കുന്നത്.
അതിനിടെ മാളവിക വിവാഹദിവസം മീഡിയയെ വിവാഹവേദിയിലേക്ക് കയറ്റിയില്ല, അവരെ ചോദ്യം ചെയ്തു എന്നടക്കമുള്ള കാര്യങ്ങളെല്ലാമാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ച.
'ചെമ്പരത്തി പൂ വിരിയണ നാട്' : ജാനകി ജാനേ വീഡിയോ ഗാനം പുറത്തുവിട്ടു
ഗര്‍ഭം ഇങ്ങനെ ആഘോഷമാക്കേണ്ട കാര്യമുണ്ടോ ? : സത്യത്തില്‍ എന്താണ് സംഭംവമെന്ന് സ്നേഹ പറയും