ദുബൈയിലെ പിറന്നാൾ ആഘോഷം; വീഡിയോ പങ്കുവച്ച് മാളവിക

By Web Team  |  First Published Jun 24, 2023, 5:35 PM IST

വിവാഹശേഷം ഇരുവരും തായ്‌ലന്‍ഡിലേക്ക് പോയിരുന്നു


അഭിനേത്രിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസ് യൂട്യൂബ് ചാനലുമായി സജീവമാണ്. അടുത്തിടെയായിരുന്നു മാളവിക 24ാം പിറന്നാള്‍ ആഘോഷിച്ചത്. ദുബായിലായിരുന്നു പിറന്നാളാഘോഷം. വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാള്‍ എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. ആഘോഷം തേജസിന്റെ വീട്ടില്‍ വെച്ചായിരുന്നു. തേജസിന്റെ അച്ഛനും അമ്മയും സഹോദരിയും മകളുമെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. വിവിധ ഇടങ്ങളിലായി നടത്തിയ പിറന്നാൾ ആഘോഷങ്ങളാണ് മാളവിക തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

"ജനിച്ച ദിവസം സ്മരിക്കുന്നതാണല്ലോ ബര്‍ത്ത് ഡേ, അത് ഓരോ വര്‍ഷവും നമ്മള്‍ ആഘോഷിച്ച് കൊണ്ടിരിക്കുന്നു. ഇന്നത്തേത് നല്ല സ്മരണയാണ്. ഓരോ ഏജും ആസ്വദിച്ച് കൊണ്ട് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ഞാന്‍. ഓരോ വര്‍ഷവും പല പല എക്‌സൈറ്റിംഗ് കാര്യങ്ങളും സംഭവിക്കും. സിംഗിള്‍ സ്റ്റാറ്റസ് മാറിയതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് ഇത്". പക്ഷേ, ഇതിന്റെ ചെലവൊന്നും ഞാനല്ലെന്നായിരുന്നു തേജസിന്റെ കമന്റ്. യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമൊക്കെ അടങ്ങിയ ചിത്രമുള്ള കേക്കായിരുന്നു മാളവിക മുറിച്ചത്. ഇരുവശത്തുമായി ചിലങ്കകളും ഉണ്ടായിരുന്നു.

Latest Videos

"ഗംഭീരമായ പിറന്നാളാഘോഷമായിരുന്നു ഇത്തവണത്തേത്. തേജസേട്ടനാണ് എനിക്ക് ആദ്യം സര്‍പ്രൈസ് തന്നത്. ദീപുവേട്ടനും നല്ലൊരു ഗിഫ്റ്റ് തന്നിട്ടുണ്ട്. അത് അടുത്ത വീഡിയോയില്‍ കാണിക്കുന്നതായിരിക്കും". ദെച്ചുവും എനിക്ക് സമ്മാനം തന്നിരുന്നു എന്നും താരം പറയുന്നുണ്ട്. പ്രായം കൂടുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ സങ്കടമുണ്ട്. എല്ലാ ബര്‍ത്ത് ഡേയും ഇങ്ങനെ ആഘോഷിക്കാന്‍ പറ്റണമേയെന്ന പ്രാര്‍ത്ഥനയുണ്ടെന്നും പറഞ്ഞായിരുന്നു മാളവിക സംസാരം അവസാനിപ്പിച്ചത്.

വിവാഹശേഷം ഇരുവരും തായ്‌ലന്‍ഡിലേക്ക് പോയിരുന്നു. തായ്‌ലന്‍ഡ് യാത്രയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. തങ്ങളുടെ വിവാഹത്തെ കുറിച്ച് മാളവിക തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. കല്യാണ ഒരുക്കങ്ങളും വിവാഹ ദിനത്തിലെ വിശേഷങ്ങളുമെല്ലാം വ്ലോഗിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു.

ALSO READ : 'ധൂമം' എത്ര നേടി? ഫഹദ് ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍

click me!