ജോലിക്കായി ദുബൈക്ക് പോയതാണ് മഹീന. സങ്കടമുണ്ടോയെനന്ന് റാഫിയോട് ചോദിക്കുമ്പോള്‍ സങ്കടമുണ്ട്, എന്നാലും നിന്‍റെ സ്വപ്നമല്ലേ പോയിട്ട് വരൂവെന്നാണ് മറുപടി നൽകിയത്.
കൊച്ചി: ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് റാഫി. റാഫിയുടെ ഭാര്യ മഹീന യൂട്യൂബിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമെല്ലാം മഹീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഒരുപാട് ദൂരെ നിന്ന് റാഫിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മഹീന. ഒരുമാസം മുമ്പാണ് ജോലിക്കായി മഹീന ദുബായ്ക്ക് പോയത്. ജന്മദിനാശംസകള്‍ നേർന്നതിനൊപ്പം ഒരു സർപ്രൈസ് വോയിസും മഹീന റാഫിക്കായി സമ്മാനിക്കുന്നുണ്ട്. 'എന്റെ ചിരിക്ക് പിന്നിലെ കാരണക്കാരന് പിറന്നാൾ ആശംസകൾ. കൊടുംകാറ്റിലും ശാന്തനായവൻ, എനിക്ക് ഏറ്റവും സുരക്ഷിതമായിടം' എന്നാണ് പിറന്നാൾ ആശംസകൾ നേർന്ന് മഹീന കുറിച്ചത്. റാഫിയുടെ സ്നേഹത്തെ എടുത്ത് പറയുന്ന വോയിസ് നോട്ടും സർപ്രൈസായി മഹീന നടന് അയച്ചിരുന്നു.
ജോലിക്കായി ദുബൈക്ക് പോയതാണ് മഹീന. സങ്കടമുണ്ടോയെന്ന് റാഫിയോട് ചോദിക്കുമ്പോള്‍ സങ്കടമുണ്ട്, എന്നാലും നിന്‍റെ സ്വപ്നമല്ലേ പോയിട്ട് വരൂവെന്നാണ് മറുപടി നൽകിയത്. വിഷമമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല. ആ ഒരു അവസ്ഥയിലായിരുന്നു ഇരുവരും. ഇനി വീഡിയോകളെല്ലാം ദുബൈയിൽ നിന്നായിരിക്കുമെന്നും ആയിരുന്നു യാത്ര വിശേഷം പങ്കുവെച്ച് ഇരുവരും പറഞ്ഞത്. പിന്നാലെ കഴിഞ്ഞ ഒരു മാസമായി ദുബായിൽ നിന്നുള്ള വിശേഷങ്ങളെല്ലാം മഹീന പങ്കുവെക്കാറുണ്ടായിരുന്നു.
ഒന്നര വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് മഹീനയും റാഫിയും ജീവിതത്തിൽ ഒന്നിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും മഹീനയാണ് ഇഷ്ടം പറഞ്ഞതെന്നും റാഫി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്. ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. ഏതാനും വെബ് സീരിസുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.
ഡബ്സി - ഗോപി സുന്ദർ കോമ്പോ 'മണ്ണേ നമ്പി'; അഡിയോസ് അമിഗോയിലെ ആദ്യ ഗാനം