താൻ വലിയൊരു ആളാണെന്ന് ചിന്തിക്കാതെ സാധാരണ രീതിയിൽ പെരുമാറുന്ന, വളരെ നല്ല വ്യക്തിയാണ് നയൻതാരയെന്നും മാല പാർവതി തന്‍റെ അനുഭവം വിവരിച്ച് പറയുന്നു.
തിരുവനന്തപുരം: മലയാളത്തിന് പുറമേ തമിഴിലും ഇപ്പോള്‍ സജീവമാണ് നടി മാല പാര്‍വതി. കണക്ട് എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു നയന്‍താര ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണ് മാല. അതിന്‍റെ അനുഭവമാണ് നടി ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. താൻ വലിയൊരു ആളാണെന്ന് ചിന്തിക്കാതെ സാധാരണ രീതിയിൽ പെരുമാറുന്ന, വളരെ നല്ല വ്യക്തിയാണ് നയൻതാരയെന്നും മാല പാർവതി തന്‍റെ അനുഭവം വിവരിച്ച് പറയുന്നു.
മാല പാര്‍വതി നേരത്തെ അവതാരകയായിരുന്ന ചാനലില്‍ നയന്‍താരയും ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് കണ്ടില്ല. അതിനാല്‍ തന്നെ പരിചയം ഉണ്ടാകുമോ എന്ന് അറിയില്ലായിരുന്നു. എന്നാല്‍ എന്നാൽ നയൻതാരയ്ക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസിലായി. എന്തുണ്ട് അമ്മേ വിശേഷം എന്ന് ചോദിച്ച് വേഗം വന്നു സംസാരിച്ചു.ആദ്യ ദിവസം സെറ്റിൽ എന്നെ കണ്ടപ്പോൾ നയൻതാര ചെയ്തത് ഞാൻ ഒരിക്കലും മറക്കില്ല.
നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിലവിൽ ലേഡി സൂപ്പർ സ്റ്റാർ 75 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മാലയും നയന്‍സും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ സെറ്റില്‍ നയന്‍താര പ്രത്യേക ഭക്ഷണം എത്തിച്ച അനുഭവവും മാല പാര്‍വതി പങ്കുവയ്ക്കുന്നുണ്ട്.
ആ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നോൺ വെജ് ഭക്ഷണമായിരുന്നു ലഭിച്ചിരുന്നത്. ഞാൻ വെജിറ്റേറിയനാണ്. ഞാൻ നോൺ വെജ് വേണ്ടന്ന് പറയുന്നത് നയൻതാര കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കാരവന്റെ വാതിലിൽ ആരോ മുട്ടി.
'തുറന്നു നോക്കിയപ്പോൾ നയൻതാര മാഡം ഇത് ഇവിടെ തരാൻ പറഞ്ഞു എന്ന് എന്ന് പറഞ്ഞ് ഒരാൾ ഭക്ഷണവും കൊണ്ടുവന്നതാണ്. നയൻതാര വീട്ടിൽ നിന്ന് വെജിറ്റബിൾ ഭക്ഷണം എനിക്ക് എത്തിച്ചു നൽകിയതാണ്. നല്ല ഭക്ഷണം ആയിരുന്നു. അന്ന് എനിക്ക് ഒരുപാട് സന്തോഷമായെന്നും മാല പാര്‍വതി പറയുന്നു.
യുഎസില്‍ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനായി
മ്യൂസിക് റൈറ്റ്സില്‍ റെക്കോര്‍ഡ് ഭേദിച്ച് 'ജവാന്‍'; ഷാരൂഖ് ഖാന്‍ ചിത്രം നേടിയ തുക
WATCH Asianet News Live....