ക്രീം നിറത്തിലുള്ള സാരിയിൽ അതിമനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുക. 'അപൂർവ്വാ, നിനക്കീ സാരി ഓർമ്മയുണ്ടോ' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് ലിയോണ ലിഷോയ്. ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ താരം ഇന്നും തിളങ്ങി നിൽക്കുകയാണ്. കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പ് ലിയോണയുടെ സോഷ്യൽ മീഡിയയിലും പ്രകടമാണ്. ഇടയ്ക്കിടെ മാത്രം അപ്ഡേഷനുകൾ നടക്കാറുള്ള തൻ്റെ പേജിലൂടെ നടി ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
ക്രീം നിറത്തിലുള്ള സാരിയിൽ അതിമനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുക. 'അപൂർവ്വാ, നിനക്കീ സാരി ഓർമ്മയുണ്ടോ' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്. സുഹൃത്തു കൂടിയായ അപൂർവ്വയെ ലിയോണ ടാഗ് ചെയ്തിട്ടുമുണ്ട്.
2012ൽ കലികാലം എന്ന സിനിമയിലൂടെയായിരുന്നു ലിയോണയുടെ സിനിമാലോകത്തേക്കുള്ളയിലേക്കുള്ള അരങ്ങേറ്റം. എട്ട് വര്‍ഷത്തിനിടയിൽ നോർത്ത് 24 കാതം, ഹരം, ആൻമരിയ കലിപ്പിലാണ്, മായാനദി, ഇഷ്ക്, മറഡോണ, ക്യൂൻ, അതിരൻ, വൈറസ്, അന്വേഷണം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ ലിയോണക്ക് സാധിച്ചു.