ലിയോയിലെ പാര്‍ത്ഥിപന്‍റെ കഫേയിലെ ഫോണ്‍പേ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തപ്പോള്‍ സംഭവിച്ചത്; വൈറലായി വീഡിയോ

By Web Team  |  First Published Nov 7, 2023, 6:40 PM IST

ലിയോ സംബന്ധിച്ച കൗതുകവും, ഒപ്പം പൈറസിയും ഒരു പോലെ ചേരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 


ചെന്നൈ: ലിയോ ചലച്ചിത്രം വലിയ വിജയമാണ് നേടുന്നത്. ചിത്രം 600 കോടി ക്ലബിലേക്ക് കുതിക്കുന്നു എന്നതാണ് ബോക്സോഫീസ് റിപ്പോര്‍ട്ടുകള്‍ അതിനിടെ ചിത്രത്തിന്‍റെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നത് വലിയ പ്രതിസന്ധിയില്‍ അണിയറക്കാരെ ആക്കിയിട്ടുണ്ട്. ലിയോ സംബന്ധിച്ച കൗതുകവും, ഒപ്പം പൈറസിയും ഒരു പോലെ ചേരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഹിമാചല്‍ പ്രദേശില്‍ പാര്‍ത്ഥിപനായി കഴിയുന്ന ലിയോയാണ് ചിത്രത്തിന്‍റെ ആദ്യ പകുതില്‍ വിജയ്. വിജയ് അവിടെ ഒരു കോഫി ഷോപ്പ് നടത്തുകയാണ്. ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ ചിത്രത്തില്‍ പാര്‍ത്ഥിപന്‍റെ കോഫിഷോപ്പ് കാണിക്കുന്ന രംഗത്ത് വച്ച യുപിഐ പേമെന്‍റ് ചെയ്യാനുള്ള ഫോണ്‍പേ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതാണ് കാണിക്കുന്നത്.

Latest Videos

ശരിക്കും ആ ക്യൂആര്‍ കോഡ് നിലവിലുണ്ട് എന്നാണ് സ്കാന്‍ ചെയ്തപ്പോള്‍ മനസിലാകുന്നത്. ഗാസി ഓഫ്സെറ്റ് പ്രിന്‍റിംഗ് പ്രസ് എന്നാണ് ഈ ക്യൂആര്‍ കോഡ് ഉടമയെ കാണിക്കുന്നത്. ജമ്മു കശ്മീരിലെ അനന്തനാഗിലാണ് ഈ പ്രസ് എന്നാണ് ഗൂഗിള്‍ പറയുന്നത്. ലിയോയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്തത് കശ്മീരിലായിരുന്നു എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

അതേ സമയം ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അയച്ച ശേഷം 'ചോക്ലേറ്റ് കോഫി' എന്ന് എഴുതുന്ന ആരാധകനെയും കാണാം. അതേ സമയം പലരും ഇതിലെ പൈറസി വിഷയം ഉയര്‍ത്തുന്നുണ്ട്.

ഇപ്പോള്‍ വൈറലായ വീഡിയോയില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തിരിക്കുന്നത് ഒരു എച്ച്.ഡി വീഡിയോയില്‍ നിന്നാണ് ഇത് ചിത്രത്തിലെതാണെന്ന് വ്യക്തം. ഒടിടിയിലോ മറ്റോ ചിത്രം ഇതുവരെ ഇറങ്ങിയിട്ടില്ല. അപ്പോള്‍ പൈറേറ്റഡ് ലിയോ ചിത്രം ആയിരിക്കാം വീഡിയോ ഉണ്ടാക്കിയവര്‍ ഉപയോഗിച്ചതെന്ന് വ്യക്തം. കഴിഞ്ഞ ദിവസം തന്നെ ലിയോ എച്ച്ഡി പ്രിന്‍റ് ചോര്‍ന്നത് വാര്‍ത്തയായിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്നത് സാധൂകരിക്കുകയാണ് പുതിയ വീഡിയോ.

അതേ സമയം ലിയോ ഒടിടി റിലീസ് നവംബര്‍ 16ന് ശേഷം ഉണ്ടായിരിക്കും എന്നാണ് വിവരം. നെറ്റ്ഫ്ലിക്സാണ് ഇതുവരെ ഒരു തെന്നിന്ത്യന്‍ ചിത്രത്തിനും നല്‍കാത്ത വിലയില്‍ ചിത്രം എടുത്തിരിക്കുന്നത്. 
 

69ാം ജന്മദിനം ആഘോഷിക്കുന്ന കമല്‍: കമലിന്‍റെ സ്വത്ത് വിവരങ്ങള്‍ കേട്ടാല്‍ ഞെട്ടരുത്.!

ആരാണ് അമല പോള്‍ വിവാഹം കഴിച്ച ജഗത് ദേശായി? ഭര്‍ത്താവിന്‍റെ പ്രിയപ്പെട്ട സവിശേഷത വെളിപ്പെടുത്തി അമല.!

click me!