വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് രേണു പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ കമന്റുകളോട് പ്രതികരിച്ച് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. താന്‍ എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ഉള്ള വഴി ഒന്നുകില്‍ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുക എന്നതാണെന്ന് രേണു സുധി പറയുന്നു.
'ഒന്നിനും ഞാന്‍ ഇല്ല. എന്ത് തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നുകില്‍ ജീവിതം അവസാനിപ്പിക്കും അല്ലേല്‍ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേള്‍ക്കാന്‍ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത് ചെയ്താലും പറഞ്ഞാലും കുറ്റം. ഞാന്‍ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവര്‍ തന്നെ കാരണം', എന്ന് രേണു സുധി പറയുന്നു. വെറൈറ്റി മീഡിയയോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
undefined
'വേറെ കെട്ടാന്‍ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടന്‍ മരിച്ചതു കൊണ്ടല്ലേ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നുകില്‍ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ. അപ്പോള്‍ പിന്നെ ഈ പേര് അങ്ങ് തീര്‍ന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാന്‍', എന്ന് രേണു ചോദിക്കുന്നു.
'നിങ്ങൾ പ്രായത്തെ പറഞ്ഞ് മനസിലാക്ക് ഞാൻ ആധാറുമായി വരാം'; കൂള്‍ ലുക്കില്‍ മാസായി മമ്മൂട്ടി, വൈറൽ
കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സത്യമാകാന്‍ പോകുന്നതിനെക്കുറിച്ച് രേണു പോസ്റ്റ് പങ്കുവച്ചിരുന്നു. 'പ്രൊഫഷണല്‍ നാടകം പണ്ടേ എന്റെ സ്വപ്‌നം ആയിരുന്നു. ഇന്ന് യാഥാര്‍ത്ഥ്യം ആകുന്നു. നന്ദി ദൈവമേ. സതീഷ് സംഗമിത്ര സാര്‍, സുധിച്ചേട്ടാ അനുഗ്രഹിക്കണേ',എന്നായിരുന്നു രേണുവിന്റെ പോസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം