മനോഹരമായ മുപ്പത്തിയെട്ട് വർഷങ്ങൾ താൻ പൂർത്തിയാക്കിയെന്ന് ലക്ഷ്മി പ്രിയ കുറിക്കുന്നു.
സിനിമ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയ ലക്ഷ്മി പ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റേതായ നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും ഷോയ്ക്ക് അകത്ത് ലക്ഷ്മിക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. എന്നാൽ തനിക്കെതിരെ ഉയർന്ന ഒളിയമ്പുകളെ തരണം ചെയ്ത് സീസണിലെ ഫൈനൽ സിക്സിൽ വരെ ലക്ഷ്മി പ്രിയ എത്തി. ബിഗ് ബോസിന് ശേഷവും സമൂഹമാധ്യമങ്ങളിൽ സജീവമായ ലക്ഷ്മി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജന്മദിനത്തിൽ നടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
മനോഹരമായ മുപ്പത്തിയെട്ട് വർഷങ്ങൾ താൻ പൂർത്തിയാക്കിയെന്ന് ലക്ഷ്മി പ്രിയ കുറിക്കുന്നു. അഴിയ്ക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും ജീവിതം മനോഹരമാണെന്നും നടി കുറിക്കുന്നു. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
undefined
ലക്ഷ്മി പ്രിയയുടെ വാക്കുകൾ
മുപ്പത്തിയെട്ട് മനോഹര വർഷങ്ങൾ ഞാനീ ഭൂമിയിൽ പൂർത്തിയാക്കിയിരിക്കുന്നു.അഴിയ്ക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങിപ്പോകുന്ന കുരുക്കാണ് ജീവിതം എങ്കിലും ജീവിതം മനോഹരമാണ്. ഇതിൽ ഏറ്റവും നന്ദിയുള്ളത് പിന്നീടുള്ള ജീവിതത്തിൽ മുതൽക്കൂട്ടക്കുവാൻ ഭാഗ്യമില്ലാതെ പോയി എങ്കിലും ജന്മം തന്ന മാതാപിതാക്കൻമാരോട് തന്നെയാണ്. റ്റാറ്റായോട്, ഗുരുക്കൻമാരോട്,20 വർഷമായി ചേർത്തു പിടിയ്ക്കുന്ന ജയേഷേട്ടനോട്, ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്മാനമായ മകളോട്, പിന്നെ എന്നെ സ്നേഹിക്കുന്ന നിങ്ങളോരോരുത്തരോടും. കാരണം, ബിഗ് ബോസ് സീസൺ 4 പോലെ ഒരു വലിയ റിയാലിറ്റി ഷോയിൽ യാതൊരു പി ആർ വർക്ക് ന്റേയും പിൻബലം ഇല്ലാതെ യാതൊരു ആർമി ഗ്രൂപ്പും എന്തിന് ഇൻസ്റ്റാഗ്രാമിൽ മര്യാദയ്ക്ക് ഒരു പേജ് പോലും ഇല്ലാതിരുന്നിട്ടും, ഒരു തവണ പോലും ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റൻ ആകാതെ ഇരുന്നിട്ടും ( ക്യാപ്റ്റൻ ആയാൽ ഒരാഴ്ച എലിമിനേഷനിൽ വരില്ലല്ലോ ) ഞാൻ 100 ദിവസം ആ ഷോയിൽ നിന്നു എങ്കിൽ അഞ്ചാം സ്ഥാനം ആഗ്രഹിച്ച ഞാൻ നാലാം സ്ഥാനം കരസ്ഥമാക്കി എങ്കിൽ അത് എന്റെ പ്രിയപ്പെട്ടവരേ നിങ്ങൾ നൽകിയ സ്നേഹം കൊണ്ടു മാത്രമാണ്. തിരിച്ചും നിറഞ്ഞ സ്നേഹം. ഈ ഭൂമിയിൽ ഏറ്റവും പ്രണയം ഈ പ്രകൃതിയോട് തന്നെയാണ്. ഈ പ്രകൃതി ഇല്ലെങ്കിൽ നാമില്ല! തലമുറയില്ല. എന്റെ ജന്മനക്ഷത്രം മകയിരമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു പിറന്നാൾ. അന്ന് കാക്കനാട് ചിൽഡ്രൻസ് ഹോമിൽ ഭൂമി ഫൌണ്ടേഷനുമായി ചേർന്ന് പ്ലാവിൻ തൈ നട്ടിരുന്നു. അന്ന് കുഞ്ഞുങ്ങൾക്ക് വാക്ക് കൊടുത്തിരുന്നു ഇന്ന് കേക്കുമായി വരാം എന്നും ഒരുമിച്ച് ആഘോഷിക്കാമെന്നും. പുകച്ചു പുറത്തു ചാടിച്ചതിനാൽ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഇന്നലെ ഓടി രക്ഷപ്പെടുകയായിരുന്നു. കാത്തിരിക്കുന്ന മായക്കുട്ടി അടക്കമുള്ള 27 കുഞ്ഞുങ്ങളോടും മാപ്പ് പറയുന്നു.അടുത്ത ശനിയാഴ്ച അവിടുത്തെ കുഞ്ഞുങ്ങളുമായി ചേർന്ന് മാത്രമേ പിറന്നാൾ ആഘോഷിക്കുകയുള്ളൂ. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി.
'പുഴ മുതല്‍ പുഴ വരെ' അമേരിക്കയിലേക്ക്; രാമസിംഹൻ